കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​തോ​ടെ മെ​ഡി​. കോ​ള​ജിൽ സാ​ധാ​ര​ണ​ക്കാ​ർ ചി​കി​ത്സ​യ്ക്കാ​യി നെ​ട്ടോ​ട്ട​ത്തി​ൽ
Saturday, July 4, 2020 10:20 PM IST
അ​ന്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​ർ ചി​കി​ത്സ​യ്ക്കാ​യി നെ​ട്ടോ​ട്ട​ത്തി​ൽ. ആ​ശു​പ​ത്രി​യി​ലെ ഏ​ഴു വാ​ർ​ഡു​ക​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​ർ​ക്കാ​യി എ​ടു​ത്തി​രി​ക്കു​ന്ന​ത്.

ജെ ​ബ്ലോ​ക്കി​ലെ 11, 12 വാ​ർ​ഡു​ക​ൾ, ഐ​വ​ണ്‍, ഐ​ടു ബ്ലോ​ക്കു​ക​ളി​ൽനി​ന്നാ​യി ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ വാ​ർ​ഡു​ക​ളാ​ണ് കോ​വി​ഡ് വാ​ർ​ഡു​ക​ളാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പ്ര​സ​വ വാ​ർ​ഡും ഉ​ൾ​പ്പെ​ടും. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​പി സ​മ​യം രാ​വി​ലെ എ​ട്ടു​മു​ത​ൽ 11 വ​രെ​യാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ ഈ ​തീ​രു​മാ​നം മൂ​ലം ജി​ല്ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളാ​ണ് വ​ല​യു​ന്ന​ത്. ഇ​പ്പോ​ൾ പ​ല വി​ഭാ​ഗ​ങ്ങ​ളും മ​റ്റു ബ്ലോ​ക്കു​ക​ളി​ലേ​ക്കു മാ​റ്റി​യ​തോ​ടെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ത്തി​ലാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ സൗ​ജ​ന്യ​മാ​യി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കാ​നാ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളാ​രും ഭീ​തി മൂ​ലം ഇ​വി​ടെ ചി​കി​ത്സ​യ്ക്കു വ​രാ​ത്ത സ്ഥി​തി​യാ​ണ്.​ ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ന ആ​ശ​ങ്ക കൂ​ടി ഉ​യ​ർ​ന്ന​തോ​ടെ പ​ല​രും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്താ​തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ ക​ഴു​ത്ത​റ​പ്പ​ൻ ഫീ​സു​ള്ള ചി​കി​ത്സ​യ്ക്ക് കീ​ഴ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​യി. പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ്ര​യ​മാ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ് മാ​റ്റി​യ​ത് വ​ലി​യ കൂ​ടി​യാ​ലോ​ച​നയി​ല്ലാ​താ​യി​രു​ന്നു.

ജ​ന​റ​ൽ ആ​ശു​പ​ത്രി ഈ ​രീ​തി​യി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യി​രു​ന്നെ​ങ്കി​ൽ രോ​ഗി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭ്യ​മാ​കു​മാ​യി​രു​ന്നു. കോ​ട്ട​യ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യെ ഒ​ഴി​വാ​ക്കി ജ​ന​റ​ൽ ആ​ശു​പ​ത്രി​യും മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ഏ​റ്റെ​ടു​ത്ത​ത്.

ഇ​തേ രീ​തി​യി​ൽ ആ​ല​പ്പു​ഴ​യി​ലും ജ​ന​റ​ൽ ആ​ശു​പ​ത്രി കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ഏ​റ്റെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ൽ രോ​ഗി​ക​ളു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കു​ക​യാ​യി​രു​ന്നു. മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ​ക്ക് ഏ​ക ആ​ശ്ര​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യാ​ണ്. ഈ ​സൗ​ക​ര്യ​മാ​ണ് ഇ​പ്പോ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ കോ​വി​ഡ് ബാ​ധി​ത​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യെ ജ​നം കൈ​വി​ടാ​നാ​ണ് സാ​ധ്യ​ത.