ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ
Saturday, July 4, 2020 10:21 PM IST
ആ​ല​പ്പു​ഴ: സ​ന്പ​ർ​ക്കം മൂ​ല​മു​ള്ള കോ​വി​ഡ് കേ​സു​ക​ൾ ജി​ല്ല​യി​ലും റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​മൂ​ഹ്യ വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീസ​ർ അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് പ​ല​പ്പോ​ഴും വ്യാ​പ​ക​മാ​ണ്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​തി​രൂ​ക്ഷ​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​കും. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​ന്ന​തും കൂ​ട്ടം​കൂ​ടു​ന്ന​തും ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്ന് ആ​രോ​ഗ്യവ​കു​പ്പ് വ്യ​ക്ത​മാ​ക്കി. സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ടു മാ​ത്ര​മേ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കാ​ണെ​ങ്കി​ലേ പോ​കാ​വൂ. എ​ല്ലാ​വ​രും മാ​സ്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം.

നി​ർ​ബ​ന്ധ​മാ​യും ശ്ര​ദ്ധി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ: മാ​ർ​ക്ക​റ്റു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ക്കാ​തെ​യു​ള്ള ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് വ്യാ​പാ​ര​സ്ഥാ​പ​ന ഉ​ട​മ​ക​ൾ ക​ർ​ശ​ന​മാ​യി ഉ​റ​പ്പാ​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ്19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ വ​ള​രെ അ​ധി​കം ക​രു​ത​ൽ പു​ല​ർ​ത്ത​ണം. മ​ത്സ്യ​ബ​ന്ധ​ന​വും വി​പ​ണ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​യോ​ഗി​ക്കേ​ണ്ടിവ​രു​ന്ന പാ​ത്ര​ങ്ങ​ളും മ​റ്റു​പ​ക​ര​ണ​ങ്ങ​ളും കൈ​മാ​റി ഉ​പ​യോ​ഗി​ക്ക​രു​ത്.

മ​ത്സ്യ​വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹാ​ർ​ബ​റു​ക​ളി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽനി​ന്നും ആ​ളു​ക​ൾ എ​ത്തു​ന്ന​തി​നാ​ൽ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. മാ​സ്ക് എ​പ്പോ​ഴും ധ​രി​ക്ക​ണം. കൈ​ക​ൾ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് പ​ല പ്രാ​വ​ശ്യം ക​ഴു​കി​വൃ​ത്തി​യാ​ക്കു​ക​യും വേ​ണം. സ്വ​കാ​ര്യ ട്യൂ​ഷ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും ട്യൂ​ഷ​ൻ എ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. പ്രാ​യ​മാ​യ​വ​രും പ​ത്തു വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളും മ​റ്റ് അ​സു​ഖ​മു​ള്ള​വ​രും ഗ​ർ​ഭി​ണി​ക​ളും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ക​യോ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യ​രു​ത്. അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തു​പോ​കു​ന്ന​വ​ർ യാ​ത്രാ​വി​വ​ര​ങ്ങ​ൾ എ​ഴു​തി സൂ​ക്ഷി​ക്ക​ണം. സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ, സ​ഞ്ച​രി​ച്ച സ​മ​യം, സ​ന്ദ​ർ​ശി​ച്ച സ്ഥ​ലം-​വ്യാ​പാ​ര സ്ഥാ​പ​നം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തിവ​യ്ക്ക​ണം.

പൊ​തു​വി​ൽ എ​ല്ലാ​വ​രും കൈ​ക​ൾ ഇ​ട​യ്ക്കി​ടെ സോ​പ്പും വെ​ള​ള​വും ഉ​പ​യോ​ഗി​ച്ച് 20 സെ​ക്ക​ന്‍റ് സ​മ​യം വൃ​ത്തി​യാ​യി ക​ഴു​ക​ണം. ക​ണ്ണ്, മൂ​ക്ക്, വാ​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്ക​ണം. അ​നാ​വ​ശ്യ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. ഭ​ക്ഷ​ണ​ത്തി​ൽ ധാ​രാ​ളം പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടു​ത്ത​ണം. വ​യോ​ജ​ന​ങ്ങ​ൾ, ഗ​ർ​ഭി​ണി​ക​ൾ, കു​ഞ്ഞു​ങ്ങ​ൾ, അ​സു​ഖ ബാ​ധി​ത​ർ​ തു​ട​ങ്ങി​യ​വ​ർ​ക്ക് പ്ര​ത്യേ​കം പ​രി​ച​ര​ണ​വും ശ്ര​ദ്ധ​യും ന​ൽ​കേ​ണ്ട​താ​ണ്.