ചക്കയിൽ ഗവേഷണത്തിനു പ്രധാനമന്ത്രിയുടെ സഹായം തേടുമെന്നു കുമ്മനം
Sunday, July 5, 2020 10:39 PM IST
ചെ​ങ്ങ​ന്നൂ​ർ: ഒൗ​ഷ​ധ​മൂ​ല്യ​വും വ്യ​വ​സാ​യ സാ​ധ്യ​ത​ക​ളു​മേ​റെ​യു​ള്ള ച​ക്ക​യു​ടെ ഫ​ല​പ്ര​ദ​മാ​യ ഉ​പ​യോ​ഗം സാ​ധ്യ​മാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ സ​ഹാ​യം തേ​ടു​മെ​ന്ന് മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തി ച​ക്ക​യു​ടെ ഗു​ണ​മേ​ന്മ​യും ഔ​ഷ​ധ​മൂ​ല്യ​വും ക​ണ്ടെ​ത്താ​ൻ ദേ​ശീ​യ ഗ​വേ​ഷ​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ധ്യ​ത വി​നി​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദ​ഹം പ​റ​ഞ്ഞു. ഇ​ത് കേ​ര​ള​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യാ​കെ​യും സ​ന്പ​ദ് രം​ഗ​ത്ത് വ​ലി​യ മാ​റ്റം ഉ​ണ്ടാ​ക്കും.
ആ​രോ​ഗ്യ​ത്തി​ന് ച​ക്ക എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ന​ട​ത്തി​യ വെ​ബി​നാ​റി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വോ​ക്ക​ൽ ഫോ​ർ ലോ​ക്ക​ൽ എ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശി​ക വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​യം​പ​ര്യാ​പ്ത​ത എ​ന്ന ല​ക്ഷ്യ​ത്തി​ലൂ​ന്നി​യാ​ണ് ച​ക്ക​യു​ടെ സാ​ധ്യ​ത​ക​ളെ സ​ന്പൂ​ർ​ണ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് പ്ര​തിസ​ന്ധി​യി​ലാ​യ ച​ക്ക വ്യ​വ​സാ​യ സം​ര​ഭ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി പ​രി​ഹാ​രം കാ​ണാ​ൻ വെ​ബി​നാ​റി​ൽ തീ​രു​മാ​ന​മാ​യി. തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശാ​സ്ത്ര​ജ്ഞ​ർ, ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ, വ്യ​വ​സാ​യ സം​ര​ംഭ​ക​ർ, ക​ർ​ഷ​ക​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട കൂ​ട്ടാ​യ്മ സ​ജീ​വ​മാ​ക്കും.
ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​ക​ൽ, ന​വ​സം​ര​ംഭ​ക​ർ​ക്ക്് ഉ​ല്പാ​ദ​ന കാ​ര്യ​ങ്ങ​ളി​ൽ സ​ഹാ​യ​ത്തി​ന് ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​ർ തു​ട​ങ്ങി​യ​വ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​ന് സ​ർ​ക്കാ​ർ സ​ഹാ​യം തേ​ടും. വെ​ബി​നാ​റി​ൽ ശ്രീ​പ​ദ്രെ, ജ​യിം​സ് ജോ​സ​ഫ്, എ​ൽ. പ​ങ്ക​ജാ​ക്ഷ​ൻ, എ​സ്.​ഡി. വേ​ണു​കു​മാ​ർ, ഡോ. ​സി. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.