ജി​ല്ല​യി​ൽ 13 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Sunday, July 5, 2020 10:39 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 13 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​തി​നൊ​ന്നു പേ​ർ വി​ദേ​ശ​ത്തു​നി​ന്നും ഒ​രാ​ൾ മും​ബൈ​യി​ൽ നി​ന്നു​മാ​ണ് എ​ത്തി​യ​ത്. ഒ​രാ​ൾ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
ഖ​ത്ത​റി​ൽ നി​ന്നും 12ന് ​കൊ​ച്ചി​യി​ലെ​ത്തി​യ ബു​ധ​നൂ​ർ സ്വ​ദേ​ശി, ദ​മാ​മി​ൽ നി​ന്നും 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ വെ​ണ്‍​മ​ണി സ്വ​ദേ​ശി, ജൂ​ലൈ ഒ​ന്നി​ന് കോ​ഴി​ക്കോ​ട് എ​ത്തി തു​ട​ർ​ന്ന് അ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി, ബ​ഹ​റി​നി​ൽ നി​ന്ന് 23ന് ​കൊ​ച്ചി​യി​ൽ എ​ത്തി​യ​ര​ണി​ക്കാ​വ് സ്വ​ദേ​ശി (51), 18ന് ​കു​വൈ​റ്റി​ൽനി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി(17), ജൂ​ണ്‍ 28ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി അ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വെ​ളി​യ​നാ​ട് സ്വ​ദേ​ശി, 30ന് ​കൊ​ച്ചി​യി​ൽ എ​ത്തി അ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മാ​ന്നാ​ർ സ്വ​ദേ​ശി, മും​ബ​യി​ൽനി​ന്ന് 25ന് ​ട്രെ​യി​നി​ൽ ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി, ദോ​ഹ​യി​ൽനി​ന്ന് 18ന് ​കൊ​ച്ചി​യി​ലെ​ത്തി​യ അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി(60), റി​യാ​ദി​ൽ നി​ന്നും ജൂ​ലൈ ഒ​ന്നി​നു കോ​ഴി​ക്കോ​ട് എ​ത്തി അ​വി​ടെ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി(58), ഷാ​ർ​ജ​യി​ൽ നി​ന്നും 14ന് ​കൊ​ച്ചി​യി​ൽ എ​ത്തി​യ അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി, റി​യാ​ദി​ൽനി​ന്ന് 30ന് ​കൊ​ച്ചി​യി​ൽ എ​ത്തി അ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വ​ണ്ടാ​നം സ്വ​ദേ​ശി(63), ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന വെ​ണ്‍​മ​ണി സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.
ആ​ല​പ്പു​ഴ മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​വ​രേ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​കെ 199 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 20 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. 35 പേ​രെ ഒ​ഴി​വാ​ക്കി. 584 പേ​ർ​ക്ക് ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ 512 പേ​രെ ഒ​ഴി​വാ​ക്കി. 372 പേ​ർ ഇ​ന്ന​ലെ വി​ദേ​ശ​ത്തനി​ന്നെ​ത്തി. 337 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും. ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് 196 സാ​ന്പി​ളു​ക​ളാ​ണ് അ​യ​ച്ച​ത്.