ആ​ശാ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Sunday, July 5, 2020 10:42 PM IST
ചേ​ർ​ത്ത​ല: അ​ന്താ​രാ​ഷ്‌ട്ര സ​ഹ​ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​നെ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച 24 ആ​ശാ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എ​ൻ.​ആ​ർ. ബാ​ബു​രാ​ജ് ആ​ശാ പ്ര​വ​ർ​ത്ത​ക​രെ പ്ര​ശം​സാ ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഡി.​വി വി​മ​ൽ​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ ഹ​രി​ക്കു​ട്ട​ൻ, പി.​ജി​ജി​മോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​ആ​ർ റോ​യി, ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​നി​ൽ​കു​മാ​ർ, ഉ​ദ​യ​രാ​ജ​ൻ, ഹ​രി​ദാ​സ്, വി​ശ്വ​നാ​ഥ​ൻ, വി​ജ​യ​കു​മാ​രി, ശ​ശി​ക​ല, സു​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.