സി​ഗ്ന​ൽ ലൈ​റ്റു​ക​ളും റോ​ഡു​ക​ളും നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Monday, July 6, 2020 9:47 PM IST
മാ​ന്നാ​ർ: മാ​ന്നാ​റി​ലെ സി​ഗ്ന​ൽ ലൈ​റ്റു​ക​ളും റോ​ഡു​ക​ളും നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ലോ​ക്ക് ഡൗ​ണ്‍ മൂ​ലം മ​റ്റി​വ​ച്ച ഉ​ദ്ഘാ​ട​ന​ങ്ങ​ൾ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ നി​ർ​വ​ഹി​ച്ചു​വെ​ങ്കി​ലും നാ​ടി​നാ​യി സ​മ​ർ​പ്പി​ച്ച​ത് ഇ​ന്ന​ലെ​യാ​ണ്. മാ​ന്നാ​ർ-​വീ​യ​പു​രം, കോ​യി​ക്ക​ൽ മു​ക്ക്-​കു​ട്ടംേ​പേ​രൂ​ർ റോ​ഡ്, മി​ത്ര​മ​ഠം--​പാ​ല​ച്ചു​വ​ട് എ​ന്നീ റോ​ഡു​ക​ളും മാ​ന്നാ​ർ ടൗ​ണ്‍, തൃ​ക്കു​ര​ട്ടി ക്ഷേ​ത്രം, സ്റ്റോ​ർ ജം​ഗ്ഷ​ൻ എ​ന്നീ മൂ​ന്നി​ട​ങ്ങി​ലെ സി​ഗ്ന​ൽ ലൈ​റ്റു​ക​ളു​മാ​ണ് സ​ജി​ ചെ​റി​യാ​ൻ എം​എ​ൽ​എ നാ​ടി​നാ​യി സ​മ​ർ​പ്പി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദ്, ശ​ശി​ക​ലാ ര​ഘു​നാ​ഥ്, മാ​ന്നാ​ർ അ​ബ്ദു​ൾ​ല​ത്തീ​ഫ്, പ്ര​ഫ. പി.​ഡി. ശ​ശി​ധ​ര​ൻ, പി.​എ​ൻ. ശെ​ൽ​രാ​ജ്, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ക​വി​ത​ക​ൾ
ക്ഷ​ണി​ച്ചു

ചേ​ർ​ത്ത​ല: പി.​എ​ൻ. പ​ണി​ക്ക​ർ സാ​ഹി​ത്യ​വേ​ദി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ക​വി​താ​സ​മാ​ഹാ​ര​ത്തി​ലേ​ക്ക് ക​വി​ത​ക​ൾ ക്ഷ​ണി​ച്ചു. 24 വ​രി​ക​ളി​ൽ കു​റ​വു​ള്ള ക​വി​ത​ക​ളാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ർ 31ന​കം ക​വി​ത​ക​ൾ ന​ൽ​ക​ണം. ഫോ​ണ്‍: 96054762 86.