കാ​യം​കു​ള​ത്ത് കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ർ
Tuesday, July 7, 2020 10:51 PM IST
ആ​ല​പ്പുഴ: കാ​യം​കു​ള​ത്ത് മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു. ഇ​വ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന​ത് കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന സൂ​ച​ന ന​ൽ​കു​ന്നു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തോ​തു കു​റ​യ്ക്കാ​നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ വി​പ​ത്താ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. അ​ത്യാ​വ​ശ്യ​ കാ​ര്യ​ങ്ങ​ൾ​ക്കൊ​ഴി​കെ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങ​രു​ത്. മാ​സ്കി​ന്‍റെ ഉ​പ​യോ​ഗം, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ​യി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും പാ​ടി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നി​ർ​ദേ​ശം പൊ​തു​ജ​ന​ങ്ങ​ൾ പാ​ലി​ച്ചാ​ൽ മാ​ത്ര​മേ നാം ​ഇ​പ്പോ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി മ​റി​ക​ട​ക്കാ​നാ​വൂ എ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.