സ​മൂ​ഹവ്യാ​പ​ന ഭീ​ഷ​ണി​യി​ൽ കു​ട്ട​നാ​ട്
Thursday, July 9, 2020 9:51 PM IST
മ​ങ്കൊ​മ്പ് : സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ഒ​രേ ദി​വ​സം ര​ണ്ടു​പേ​ർ​ക്കു കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ കു​ട്ട​നാ​ട്ടി​ൽ സാ​മൂ​ഹ്യ​വ്യാ​പ​ന സാ​ധ്യ​ത. ഒ​രേ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച ഒ​രാ​ളി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തും, മ​റ്റൊ​രാ​ളി​ൽ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​തു​മാ​ണ് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​ത് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്ന ഇ​ദ്ദേഹ​ത്തി​ന്‍റെ മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ച്ച പു​ളി​ങ്കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ പ​റ​ഞ്ഞി​രു​ന്ന​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ത്യേ​ക നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ മാ​ത്ര​മാ​ണ് സ്ര​വം പ​രി​ശോ​ധന​യ്‌​ക്കെ​ടു​ത്ത​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വ​രി​കെ​യാ​ണ് ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന അ​റി​യി​പ്പു ല​ഭി​ച്ച​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ, സു​ഹൃ​ത്തു​ക്ക​ൾ, ഒ​പ്പം ജോ​ലി ചെ​യ്ത​വ​രും, ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​വ​ർ, മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​വ​ർ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ആ​ശ​ങ്ക​യു​ടെ നി​ഴ​ലി​ലാ​ണ്.
എ​ഴു​പു​ന്ന​യി​ലെ ക​മ്പ​നി​യി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന​യാ​ളാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ൻ. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് നെ​ടു​മു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തു​ട​ർ​ന്ന് പ​ല​ത​വ​ണ ച​ങ്ങ​നാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ സ്ര​വ​പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ദ്ദേ​ഹ​വും പ​ല​വ​ട്ടം പൊ​തു​ഗ​താ​ഗ​തം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തുപ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ൽ മാ​ത്ര​മ​ല്ല കു​ട്ട​നാ​ട്ടി​ലാ​കെ ആ​ശ​ങ്ക പ​ര​ത്താ​ൻ ഇ​ട​യാ​ക്കു​ന്നു. ഇ​രു​വ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു വ​ന്ന​തോ​ടെ പു​ളി​ങ്കു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത ആ​രം​ഭി​ച്ചു.
വൈ​കു​ന്നേ​ര​ത്തോ​ടെ പ്ര​ദേ​ശ​ത്തെ മി​ക്ക​വാ​റും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു. പ്ര​ദേ​ശ​ത്തു റോ​ന്തു ചു​റ്റി​യ ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി. അ​തേ​സ​മ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, 14, 15 വാ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​താ​യി ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. എ​ന്നാ​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ർ യാ​ത്ര​യി​ലേ​ർ​പ്പെ​ട്ട​തും, സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​തു​മാ​യ സ​മീ​പ​ത്തെ കാ​വാ​ലം, ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളും രോ​ഗ​വ്യാ​പ​ന ഭീ​ഷ​ണി​യി​ലാ​ണ്.