1,31,198 ഗ്രാ​മീ​ണ വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള ക​ണ​ക്‌‌ഷൻ
Thursday, July 9, 2020 9:55 PM IST
ആ​ല​പ്പു​ഴ: ഗ്രാ​മ​ങ്ങ​ളി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ജി​ല്ല​യി​ലെ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി 202021 വ​ർ​ഷം 1,31,198 വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കും. ഇ​തി​നു കേ​ര​ള ജ​ല അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​മ​പ​രി​പാ​ടി ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധി​കൃ​ത​രു​മാ​യി ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റുടെ സാ​ന്നി​ധ്യ​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധി​കൃ​ത​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ പ​ദ്ധ​തി​യു​ടെ വി​ശ​ദ​ശാം​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ൽ ജ​ല അ​ഥോ​റി​റ്റി സൂ​പ്ര​ണ്ടിംഗ് എ​ൻ​ജി​നീ​യ​ർ പ്ര​കാ​ശ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
നി​ല​വി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ല്ലാ​ത്ത ഒ​ന്പ​തെ​ണ്ണ​മൊ​ഴി​കെ ജി​ല്ല​യി​ലെ 63 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ക​ളി​ലാ​ണ് നൂ​റു​കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഗാ​ർ​ഹി​ക ക​ണ​ക്ഷ​ൻ ന​ൽ​കു​ക​യെ​ന്ന് അ​ഥോ​റി​റ്റി​യു​ടെ പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ. ​ഷീ​ജ അ​റി​യി​ച്ചു. കേ​ന്ദ്ര​വും സം​സ്ഥാ​ന​വും 50ശ​ത​മാ​നം വീ​തം ചെ​ല​വു​വ​ഹി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ജ​ല ജീ​വ​ൻ മി​ഷ​ൻ. സം​സ്ഥാ​ന വി​ഹി​ത​ത്തി​ൽ 25 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​രും പ​തി​ന​ഞ്ചു ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത തു​ക ത​ദ്ദേ​ശ സ്ഥാ​പ​ന​വും വ​ഹി​ക്കും. പ​ത്തു​ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മാ​ണ്. എ​ന്നാ​ൽ സാ​ന്പ​ത്തി​ക​ശേ​ഷി​യി​ല്ലാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​ഹി​തം ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന് വ​ഹി​ക്കാം. ജ​ല അ​ഥോ​റി​റ്റി​ക്ക് ന​ട​ത്തി​പ്പു ചു​മ​ത​ല​യു​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ മേ​ൽ​നോ​ട്ടം ജി​ല്ല ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ​ത​ല സ​മി​തി​ക്കാ​യി​രി​ക്കും.
പ​ദ്ധ​തി​വി​ഹി​തം സം​ബ​ന്ധി​ച്ച ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​മേ​യം ല​ഭി​ക്കു​ന്ന മു​റ​യ്ക്കു ദി​വ​സ​ങ്ങ​ൾ​ക്ക​കം സ​മ​ഗ്ര പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. 2024വ​രെ തു​ട​രു​ന്ന ജ​ല ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലെ അ​ഞ്ചു​ല​ക്ഷം ഗ്രാ​മീ​ണ വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ല​ഭി​ക്കും