തൈ​ക്കാ​ട്ടു​ശ്ശേ​രി ബ്ലോ​ക്കി​ലെ സ്കൂ​ളു​ക​ളി​ൽ സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ളും ടോ​യ് ലറ്റും
Friday, July 10, 2020 9:41 PM IST
പൂ​ച്ചാ​ക്ക​ൽ: സ്കൂ​ളു​ക​ളി​ൽ സ്മാ​ർ​ട്ട് ക്ലാ​സ് റൂം, ​ടോ​യ്ല​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 20 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല സെ​ൽ​വ​രാ​ജ് നി​ർ​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി മെ​ന്പ​ർ മേ​ഘ വേ​ണു, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.