പ്ര​തി​ഷ്ധ ധ​ർ​ണ
Monday, July 13, 2020 9:49 PM IST
ചെ​റു​ക​ര: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രെ​യും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​ക്കെ​തി​രെ​യും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​ക​ര പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി കൊ​ച്ചീ​പ്പ​റ​ന്പി​ൽ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി​ബി പ​ഴ​യ​ക​ളം, യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബോ​ബി വാ​ല​ടി, ജി​ന്േ‍​റാ പ​ഴ​കു​ളം, നി​മി​ഷ് ബാ​ബു, സി​ബി പോ​ള​ക്ക​ൽ, ജോ​സ് പു​റ​ത്തേ​രി​ൽ, ചാ​ച്ച​പ്പ​ൻ സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​​ന്പ​​ല​​പ്പു​​ഴ: ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വ് ലം​​ഘി​​ച്ച് ചെ​​മ്മീ​​ൻ പീ​​ലിം​​ഗ് ന​​ട​​ത്തു​​ന്ന​​തി​​നെ​​തി​​രെ ബി.​​ജെ.​​പി പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ ന​​ട​​ത്തി.​​കാ​​ക്കാ​​ഴം വ്യാ​​സാ ജം​​ഗ്ഷ​​ന് സ​​മീ​​പ​​മു​​ള്ള സ്വ​​കാ​​ര്യ ക​​ന്പ​​നി​​ക്ക് മു​​ന്നി​​ലാ​​ണ് ധ​​ർ​​ണ ന​​ട​​ത്തി​​യ​​ത്.​​കോ​​വി​​ഡ് സാ​​മൂ​​ഹി​​ക വ്യാ​​പ​​ന ആ​​ശ​​ങ്ക​​ക്കി​​ട​​യി​​ലും ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണു​​ക​​ളി​​ൽ നി​​ന്ന​​ട​​ക്കം സ്ത്രീ ​​തൊ​​ഴി​​ലാ​​ളി​​ക​​ളെ എ​​ത്തി​​ച്ചാ​​ണ് ഇ​​വി​​ടെ ചെ​​മ്മീ​​ൻ പീ​​ലിം​​ഗ് ന​​ട​​ത്തു​​ന്ന​​ത്.​​ഇ​​ത് അ​​ടി​​യ​​ന്തി​​ര​​മാ​​യി നി​​ർ​​ത്ത​​ലാ​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് ധ​​ർ​​ണ സം​​ഘ​​ടി​​പ്പി​​ച്ച​​ത്.​​ജി​​ല്ലാ​​ക്ക​​മ്മി​​റ്റി​​യം​​ഗം അ​​രു​​ണ്‍ അ​​നി​​രു​​ദ്ധ​​ൻ ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. രാ​​ജേ​​ഷ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ദേ​​ശീ​​യ പ്ര​​ക്ഷോ​​ഭ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി നി​​ർ​​മ്മാ​​ണ തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​ൻ സി ​​ഐ ടി ​​യു പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്നി​​ൽ ധ​​ർ​​ണ്ണ ന​​ട​​ത്തി. നി​​ർ​​മ്മാ​​ണ മേ​​ഖ​​ല​​യി​​ൽ കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് 10 കി​​ലോ​​ഗ്രാം ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ സൗ​​ജ​​ന്യ നി​​ര​​ക്കി​​ൽ ല​​ഭ്യ​​മാ​​ക്കു​​ക, മൂ​​ന്ന് മാ​​സ​​ത്തേ​​ക്ക് 7500 രൂ​​പ വീ​​തം ധ​​ന​​സ​​ഹാ​​യം അ​​നു​​വ​​ദി​​ക്കു​​ക, തൊ​​ഴി​​ൽ നി​​യ​​മ ഭേ​​ദ​​ഗ​​തി​​യി​​ൽ നി​​ന്ന് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പിന്മാറു​​ക തു​​ട​​ങ്ങി​​യ മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ളു​​യ​​ർ​​ത്തി അ​​ന്പ​​ല​​പ്പു​​ഴ പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്നി​​ൽ ന​​ട​​ത്തി​​യ ധ​​ർ​​ണ്ണ സി ​​ഐ ടി ​​യു ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ച്ച് സ​​ലാം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.