സേ​​ന​​ക​​ൾ​​ക്ക് ആ​​രോ​​ഗ്യ സു​​ര​​ക്ഷാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്ത ു
Tuesday, July 14, 2020 10:37 PM IST
മാ​​വേ​​ലി​​ക്ക​​ര: താ​​ലൂ​​ക്കി​​ൽ കോ​​വി​​ഡ് രോ​​ഗ ഭീ​​ഷ​​ണി വ​​ർ​​ധി​​ച്ചു വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സു​​ര​​ക്ഷി​​ത​​മാ​​യി ജോ​​ലി ചെ​​യ്യു​​ന്ന​​തി​​നാ​​യി അ​​റു​​ന്നൂ​​റ്റി​​മം​​ഗ​​ലം കേ​​ന്ദ്രീ​​ക​​രി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ന​​വ​​മാ​​ധ്യ​​മ കൂ​​ട്ടാ​​യ്മ വോ​​യ്സ് ഓ​​ഫ് അ​​റ​​ന്നൂ​​റ്റി​​മം​​ഗ​​ലം ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റ്, മാ​​വേ​​ലി​​ക്ക​​ര പോ​​ലീ​​സ് സേ​​ന അം​​ഗ​​ങ്ങ​​ൾ, കേ​​ര​​ള ഫ​​യ​​ർ ആ​​ൻ​​ഡ് റെ​​സ്ക്യൂ സ​​ർ​​വീ​​സ​​സി​​ലെ സി​​വി​​ൽ ഡി​​ഫ​​ൻ​​സ് അം​​ഗ​​ങ്ങ​​ൾ, ത​​ഴ​​ക്ക​​ര പ്രാ​​ഥ​​മി​​ക ആ​​രോ​​ഗ്യ​​കേ​​ന്ദ്രം എ​​ന്നി​​വ​​ർ​​ക്ക് ആ​​രോ​​ഗ്യ സു​​ര​​ക്ഷാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ കൈ​​മാ​​റി.
എ​​ൻ 95 മാ​​സ്കു​​ക​​ൾ, റീ​​യൂ​​സ​​ബി​​ൾ ഗ്ലൗ​​സ്, സാ​​നി​​റ്റെ​​സ​​ർ, ഫേ​​സ് ഷീ​​ൽ​​ഡ് എ​​ന്നി​​വ​​യാ​​ണ് കൈ​​മാ​​റി​​യ​​ത്. ആ​​രോ​​ഗ്യ സു​​ര​​ക്ഷാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണോ​​ദ്ഘാ​​ടനം ട്ര​​സ്റ്റ് അം​​ഗം കെ.​​വി​​ശ്വം​​ഭ​​ര​​ൻ മാ​​വേ​​ലി​​ക്ക​​ര സി.​​ഐ.​​ബി.​​ വി​​നോ​​ദ് കു​​മാ​​റി​​ന് ന​​ൽ​​കി നി​​ർ​​വ​​ഹി​​ച്ചു. ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റ് അം​​ഗ​​ങ്ങ​​ൾ ആ​​യ രാ​​ജേ​​ഷ് ര​​വീ​​ന്ദ്ര​​ൻ, പ്ര​​ശാ​​ന്ത് ബാ​​ബു, റോ​​ബി​​ൻ തോ​​മ​​സ്, മ​​ധു​​സൂ​​ദ​​ന​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.