കു​​ടി​​ശി​ക ഒ​​റ്റ​​ത്ത​​വ​​ണ തീ​​ർ​​പ്പാ​​ക്ക​​ൽ; വ്യാ​​പാ​​രി​​ക​​ൾ​​ 31ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം
Wednesday, July 15, 2020 11:15 PM IST
ആ​​ല​​പ്പു​​ഴ: ജൂ​​ലൈ 31 വ​​രെ​​യു​​ള്ള വാ​​റ്റ് നി​​കു​​തി, വി​​ല്പ​​ന നി​​കു​​തി, കേ​​ന്ദ്ര വി​​ല്പ​​ന നി​​കു​​തി, ആ​​ഡം​​ബ​​ര നി​​കു​​തി, കാ​​ർ​​ഷി​​ക ആ​​ദാ​​യ നി​​കു​​തി എ​​ന്നി​​വ അ​​ട​​യ്ക്കാ​​തെ വീ​​ഴ്ച വ​​രു​​ത്തി​​യ വ്യാ​​പാ​​രി​​ക​​ൾ​​ക്ക് ഒ​​റ്റ​​ത്ത​​വ​​ണ തീ​​ർ​​പ്പാ​​ക്ക​​ൽ പ​​ദ്ധ​​തി​​യി​​ലൂ​​ടെ (ആം​​നെ​​സ്റ്റി 2020) നി​​കു​​തി കു​​ടി​​ശി​​ക അ​​ട​​യ്ക്കാം. ജൂ​​ലൈ 31വ​​രെ​​യു​​ള്ള വാ​​റ്റ് നി​​കു​​തി കു​​ടി​​ശി​​ക​​യും 2005 ഏ​​പ്രി​​ൽ ഒ​​ന്ന് വ​​രെ​​യു​​ള്ള വി​​ല്പ​​ന നി​​കു​​തി കു​​ടി​ശി​​ക​​യും അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച് ഒ​​രു മാ​​സ​​ത്തി​​ന​​കം ഒ​​റ്റ​​ത്ത​​വ​​ണ​​യാ​​യി നാ​​ല്പ​​ത് ശ​​ത​​മാ​​നം അ​​ട​​ച്ചാ​​ൽ മ​​തി​​യാ​​കും. അ​​ല്ലെ​​ങ്കി​​ൽ കു​​ടി​​ശി​​ക​​യു​​ടെ അ​​ന്പ​​ത് ശ​​ത​​മാ​​നം ത​​വ​​ണ വ്യ​​വ​​സ്ഥ​​ക​​ൾ​​ക്ക് വി​​ധേ​​യ​​മാ​​യി 2020 ഡി​​സം​​ബ​​ർ 31ന​​ക​​വും അ​​ട​​യ്ക്കാം. പ​​ലി​​ശ​​യും പി​​ഴ​​യും പൂ​​ർ​​ണ​​മാ​​യും ഒ​​ഴി​​വാ​​ക്കും.
സം​​സ്ഥാ​​ന ച​​ര​​ക്ക് സേ​​വ​​ന നി​​കു​​തി വ​​കു​​പ്പി​​ന്‍റെ ഒൗ​​ദ്യോ​​ഗി​​ക വെ​​ബ്സൈ​​റ്റി​​ന്‍റെ (www.kerala taxes.gov.in) ഹോം ​​പേ​​ജി​​ലു​​ള്ള ആം​​നെ​​സ്റ്റി 2020 എ​​ന്ന ലി​​ങ്കി​​ലൂ​​ടെ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് ജൂ​​ലൈ 31ന​​കം അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. അ​​പേ​​ക്ഷ​​ക​​ൾ ജി​​ല്ല​​യി​​ലെ വി​​വി​​ധ ഓ​​ഫീ​​സു​​ക​​ളി​​ൽ പ​​രി​​ശോ​​ധി​​ച്ച് തു​​ക ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​ച്ചാ​​ൽ റ​​വ​​ന്യൂ റി​​ക്ക​​വ​​റി ന​​ട​​പ​​ടി​​ക​​ളി​​ൽ​നി​​ന്നും ഒ​​ഴി​​വാ​​കാ​​വു​​ന്ന​​താ​​ണെ​​ന്നും ച​​ര​​ക്ക് സേ​​വ​​ന നി​​കു​​തി വ​​കു​​പ്പ് ജോ​​യി​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ർ അ​​റി​​യി​​ച്ചു. വി​​ശ​​ദാം​ശ​ങ്ങ​ൾ​ക്ക് ഫോ​​ണ്‍: 0477 2243596, 0477 2243252, 0477 2252469, 0479 2452839.