സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ​ത്തി​ൽനി​ന്നും ഹോം​കോ മ​രു​ന്നു നി​ർ​മാ​ണ​ത്തി​ലേ​ക്ക്
Saturday, August 1, 2020 10:11 PM IST
ആ​ല​പ്പു​ഴ: ഹോ​മി​യോ മ​രു​ന്നു നി​ർ​മാ​ണ ക​ന്പ​നി​യാ​യ ആ​ല​പ്പു​ഴ​യി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഹോം​കോ സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ​ത്തി​ൽ നി​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നു നി​ർ​മാ​ണ​ത്തി​ലേ​ക്കു തി​രി​യു​ന്നു. കൂ​ടു​ത​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യക​ന്പ​നി​ക​ൾ സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ​യാ​ണ് സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണം കുറയ്​ക്കാ​ൻ ഹോം​കോ തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ് സ​ന്പ​ർ​ക്ക​വ്യാ​പ​നം വ​ർ​ധി​ച്ച​തോ​ടെ രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​മ​രു​ന്ന് നി​ർ​മാ​ണ​ത്തി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി പ്ര​തി​രോ​ധ മ​രു​ന്നു​വി​ത​ര​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഹോം​കോ​യി​ൽ മ​രു​ന്നു നി​ർ​മാ​ണം സ​ജീ​വ​മാ​യ​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും ക​ന്പ​നി മ​രു​ന്ന് ന​ൽ​കു​ന്നു​ണ്ട്. പൊ​തു​വി​പ​ണി​യി​ലും മ​രു​ന്ന് എ​ത്തി​ക്കു​മെ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ഴ്സ​നി​ക് ആ​ൽ​ബം എ​ന്ന മ​രു​ന്നി​ന് ഇ​തി​നോ​ട​കം ഫ​ല​പ്ര​ദ​മാ​യ മ​രു​ന്ന് എ​ന്ന​നി​ല​യി​ൽ ഏ​റെ പ്ര​ചാ​രം നേ​ടി​യി​ട്ടു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ഫ​ല​പ്ര​ദ​മാ​യി​ട്ടു​ണ്ട്.

ഹോം​കോ​യി​ൽ നി​ന്നും വാ​ങ്ങു​ന്ന മ​രു​ന്ന് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ പ​ല​തും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വ​ഴി പൊ​തു​ജ​ന​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​വ​രു​ന്നു. ആ​ദ്യ​ഘ​ട്ട​വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ മ​രു​ന്നു​ക​ൾ തു​ട​ർ​ന്നും ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ധി​കം വൈ​കാ​തെ കൂ​ടു​ത​ൽ മ​രു​ന്നു​ക​ൾ പൊ​തു​വി​പ​ണി​യി​ൽ എ​ത്തി​ച്ച് രോ​ഗ​വ്യാ​പ​നം ത​ട​യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഹോം​കോ അ​ധി​കൃ​ത​ർ.