ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന്
Saturday, August 1, 2020 10:13 PM IST
പൂ​ച്ചാ​ക്ക​ല്‍:​ ചേ​ന്നംപ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധിപ്പി​ക്ക​ണമെ​ന്ന് ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം​എ​ല്‍​എ. ചേ​ന്നംപ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ര്‍​ഡി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ നൂ​റി​ല​ധി​കം പേ​രി​ല്‍ ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ 15 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ടെ​സ്റ്റി​ല്‍ നെ​ഗ​റ്റി​വാ​യ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് ന​ട​ത്തി​യ​തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി കാ​ണ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​കെ 17 പേ​രും 150 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ത​ന്നെ​യാ​ണ്. ആ​ന്‍റിജ​ന്‍ ടെ​സ്റ്റ് നെ​ഗ​റ്റീ​വ് ആ​യ​വ​രി​ല്‍ ഇ​നി​യും രോ​ഗ​മു​ള്ള​വ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​തു വ​ലി​യ സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കും. നി​ശ​ബ്ദ​മാ​യ സാ​മൂ​ഹ്യ വ്യാ​പ​നം ന​ട​ക്കാ​ന്‍ സാ​ദ്ധ്യ​ത​യു​ള്ള ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗം ബാ​ധി​ച്ച കു​ടും​ബ​ങ്ങ​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്കും രോ​ഗി​ക​ളു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്ള​തു​മാ​യ എ​ല്ലാ​വ​ര്‍​ക്കും ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് ന​ട​ത്തി രോ​ഗ​വ്യാ​പ​ന​ത്തി​ന് വ്യാ​പ്തി ക​ണ്ടെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വി​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.