അ​ണു​ന​ശീ​ക​ര​ണ സം​വി​ധാ​നം
Sunday, August 2, 2020 10:08 PM IST
ചേ​ർ​ത്ത​ല: ടൗ​ണ്‍ റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ അ​ണു​ന​ശീ​ക​ര​ണ സം​വി​ധാ​നം ഒ​രു​ക്കു​ന്നു. ഡി​പ്പോ​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന സ​മ​യ​ത്ത് ബ​സു​ക​ൾ അ​ണുന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യു​ള്ള യ​ന്ത്ര​വ​ത്്കൃ​ത അ​ണു​ന​ശീ​ക​ര​ണ സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഡി​പ്പോ സൂ പ്ര​ണ്ടി​ന് കൈ​മാ​റും. ജീ​വ​ന​ക്കാ​ർ​ക്കുവേ​ണ്ടി​യു​ള്ള ഫെ​യ്സ് ഷീ​ൽ​ഡ്, മാ​സ്ക്, ഗ്ലൗ​സ് എ​ന്നി​വ റോ​ട്ട​റി ക്ല​ബ്ബി​നു​വേ​ണ്ടി ജോ​ണ്‍ കു​ന്ന​ക്ക​ൽ കൈ​മാ​റും. റോ​ട്ട​റി അ​സി​. ഗ​വ​ർ​ണ​ർ കെ.​ ലാ​ൽ​ജി, പി.​കെ. ധ​നേ​ശ​ൻ, സു​ബൈ​ർ ഷം​മ്സ്, എ.​സി. വി​നോ​ദ് കു​മാ​ർ, കെ.​ബി. ഹ​ർ​ഷ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.