ഉ​ണ​ക്കമീനിനു പ്രി​യ​മേ​റു​ന്നു, തീവി​ല​യും
Tuesday, August 4, 2020 10:45 PM IST
മാ​ന്നാ​ർ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും വി​പ​ണ​ന​ത്തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തി​നാ​ൽ ഉ​ണ​ക്ക​മീ​നു​ക​ൾ​ക്ക് പ്രി​യ​മേ​റു​ന്നു. മ​ലാ​ളി​ക​ളു​ടെ തീ​ൻമേ​ശ​യി​ലെ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വി​ഭ​ങ്ങ​ളി​ൽ ഒ​ന്നാ​യ മ​ത്സ്യ​ത്തി​ന് ലോക്ക്ഡൗ​ണ്‍ ആ​യ​തോ​ടെ പ​ക​രംവ​യ്ക്കാ​ൻ ഉ​ണ​ക്ക​മീ​നെ ആ​ശ്ര​യി​ക്കേ​ണ്ടിവ​രു​ന്നു പ​ല​ർ​ക്കും. എ​ന്നാ​ൽ ഉ​ണ​ക്ക​മീ​നു​ക​ൾ​ക്കാ​ക​ട്ടെ പൊ​ള്ളു​ന്ന വി​ല​യു​മാ​ണ്. ഒ​രു സ​മ​യ​ത്ത് ആ​രും തി​രി​ഞ്ഞു​പോ​ലും നോ​ക്കാ​ത്ത ഉ​ണ​ക്കമീ​ൻ ഇ​പ്പോ​ൾ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​മാ​ക്കി​യ​ത് കോ​വി​ഡും തു​ട​ർ​ന്നു​ണ്ടാ​യ മ​ത്സ്യ​ബ​ന്ധ​ന ലോ​ക്ക്ഡൗണു​മാ​ണ്.

ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ മ​ത്സ്യ​ങ്ങ​ൾ എ​ത്തു​ന്ന​ത് കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽനി​ന്നാ​ണ്. എ​ന്നാ​ൽ ഈ ​ര​ണ്ടു​ജി​ല്ല​ക​ളി​ലും ട്രോ​ളിം​ഗി​നൊ​പ്പം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും വ​ന്ന​തോ​ടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും വി​പ​ണ​ന​ത്തി​നും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടാ​തെ ഈ ​ജി​ല്ല​ക​ളി​ലെ മ​ത്സ്യ​ത്തി​ന്‍റെ മൊ​ത്ത​വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ധാ​രാ​ളം മീ​നു​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​മാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഫി​ഷ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഇ​വി​ട​ങ്ങ​ളി​ലെ വി​ല്പ​ന​യും നി​ർ​ത്തി​വ​ച്ചു. ഇ​തോ​ടെ മ​ത്സ്യ​ങ്ങ​ൾ കി​ട്ടാ​ക്ക​നി​യാ​കു​ക​യും ഈ ​സ്ഥാ​ന​ങ്ങ​ൾ ഉ​ണ​ക്കമീ​നു​ക​ൾ കൈ​യ​ട​ക്കു​ക​യുമാ​യി​രു​ന്നു. ഇ​തു മു​ത​ലെ​ടു​ത്ത് ഉ​ണ​ക്ക​മീ​നു​ക​ൾ​ക്ക് തീ ​വി​ല​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

സാ​ധ​ര​ണ കു​റി​ച്ചി, ക​ട​വ​രാ​ൽ, പാ​ന്പാ​ട, ചൂ​ട, അ​യി​ല തു​ട​ങ്ങി​യ ഉ​ണ​ക്ക​മീ​നു​ക​ളാ​ണ് സു​ല​ഭ​മാ​യി ല​ഭി​ച്ചി​രു​ന്ന​ത്. ഇ​വ​യ്ക്കെ​ല്ലാം മു​ന്പ​ത്തേ​ക്കാ​ൾ ര​ണ്ടും മൂ​ന്നും ഇ​ര​ട്ടി വി​ല​യാ​യി. ഉ​ണ​ക്ക കു​റി​ച്ചി​ക്ക് കി​ലോ​ക്ക് 250 മു​ത​ൽ 300 രൂ​പ വ​രെ​യാ​യ​പ്പോ​ൾ അ​യി​ല​യ്ക്ക് 400നു ​മു​ക​ളി​ൽ വി​ല​യാ​യി. ഉ​ണ​ക്കമീ​നു​ക​ളി​ൽ പ്രി​യ​മാ​യ ക​ട​വ​രാ​ലി​നു സാ​ധ​ര​ണ 150 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന​ത് 400 രൂ​പ​യാ​യി മാ​റി.

ട്രോ​ളിം​ഗ് പി​ൻ​വ​ലി​ച്ച് ഭാ​ഗി​ക​മാ​യി മ​ത്സ്യ​ബ​ന്ധ​നം ആ​രം​ഭി​ച്ചാ​ലും കോ​വി​ഡ് വ്യാ​പ​നം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ഴ​യ​തു​പോ​ലെ മ​ത്സ്യ​വി​പ​ണ​ന​ക്കാ​ർ വ​ഴി​വ​ക്ക​ത്തും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും എ​ത്തു​വാ​ൻ സാ​ധി​ക്കി​ല്ല. അ​തി​നാ​ൽ ത​ന്നെ കു​റെ നാ​ള​ത്തേ​ക്കെ​ങ്കി​ലും ഉ​ണ​ക്ക​മീ​നി​നെ ആ​ശ്ര​യി​ക്കേ​ണ്ട​താ​യി വ​രും.