കാ​റ്റി​ൽ മ​ര​ങ്ങ​ൾ വീ​ണ് വീ​ടു​ക​ൾ​ക്കു നാ​ശം
Thursday, August 6, 2020 10:07 PM IST
ആ​ല​പ്പു​ഴ: ക​ന​ത്ത​മ​ഴ​യി​ലും കാ​റ്റി​ലും ജി​ല്ല​യി​ൽ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും 50 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. മാ​വേ​ലി​ക്ക​ര മേ​ഖ​ല​യി​ലാ​ണ് ഒ​രു​വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. 21 വീ​ടു​ക​ൾ ഇ​വി​ടെ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്. ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ൽ ര​ണ്ടു​വീ​ടു​ക​ളും കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ 15 വീ​ടു​ക​ളും കു​ട്ട​നാ​ട്ടി​ൽ ര​ണ്ടു വീ​ടു​ക​ളും അ​ന്പ​ല​പ്പു​ഴ​യി​ൽ പ​ത്തു വീ​ടു​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​താ​യാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്.

മാ​വേ​ലി​ക്ക​ര:​ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും​മ​ര​ങ്ങ​ൾ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്കു വീ​ണ് ക​ന​ത്ത​നാ​ശം. മാ​വേ​ലി​ക്ക​ര കൊ​ച്ചു​പ​റ​ന്പി​ൽ മു​ക്കി​നു സ​മീ​പം വീ​ടി​നു മു​ക​ളി​ലേ​ക്കു മ​രം ഒ​ടി​ഞ്ഞു​വീ​ണ് ക​ന​ത്തനാ​ശം. കൊ​റ്റാ​ർ​കാ​വ് പ​ടി​പ്പു​ര​യ്ക്ക​ൽ കൃ​ഷ്ണ​ൻകു​ട്ടി​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് സ​മീ​പ​ത്തെ കെഎ​സ്ഇ​ബി ഓ​ഫീ​സ് വ​ള​പ്പി​ൽ നി​ന്ന പാ​ഴ്മ​രം ഒ​ടി​ഞ്ഞു​വീ​ണ​ത്.

പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ലി​യ ശ​ബ്ദ​ത്തോ​ടെ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഒ​രു മു​റി പൂ​ർ​ണ​മാ​യും ന​ശി​ക്കു​ക​യും വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചുമാ​റ്റ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ​ക്ക് പ​ല​പ്രാ​വ​ശ്യം പ​രാ​തി​ ന​ൽ​കി​യി​രു​ന്ന​താ​യും കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​യു​ന്നു.

കൊ​റ്റാ​ർ​കാ​വ് പ​ട്ട​വീ​ട്ടി​ൽ വി​ള​യി​ൽ വി​ജ​യ​മ്മ​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്ക് സ​മീ​പ​ത്തെ പ​റ​ന്പി​ൽനി​ന്ന വ​ലി​യ തേ​ക്കു​മ​രം ക​ട​പു​ഴ​കി വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യേ​യും കാ​റ്റി​നെ​യും തു​ട​ർ​ന്ന് വ​ലി​യ ശ​ബ്ദ​ത്തോ​ടെ മ​രം വീ​ടി​നു മു​ക​ളി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

ഈ ​ശ​ബ്ദം കേ​ട്ട് വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ജ​യ​മ്മ, ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​രി അ​മ്മി​ണി, സ​ഹോ​ദ​ര​ൻ ഗോ​പാ​ല​ൻ എ​ന്നി​വ​ർ പു​റ​ത്തേ​ക്ക് ഓ​ടി മാ​റു​ക​യാ​യി​രു​ന്നു. മ​രം​വീ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും മു​ൻ​ഭാ​ഗ​ത്തെ ഭി​ത്തി​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. നാ​ശ​ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വ​ലി​യ​ശ​ബ്ദ​ത്തെ തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​മാ​റി​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ചെ​ട്ടി​കു​ള​ങ്ങ​ര പേ​ള നാ​ലാം വാ​ർ​ഡി​ൽ ചെ​ന്പോ​ടി​കി​ഴ​ക്കേ​തി​ൽ ലീ​ലാ​മ്മ​യു​ടെ വീ​ടും ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും അ​ട​യ്ക്കാ മ​രം ഒ​ടി​ഞ്ഞു​വീ​ണ് ത​ക​ർ​ന്നു.

മാ​ന്നാ​ർ: വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ മാ​ന്നാ​ർ, പ​രു​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ നാ​ശം. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് വ​ലി​യ​കു​ള​ങ്ങ​ര ക​ല​തി​ക്കാ​ട്ടി​ൽ ഗോ​പി​നാ​ഥ​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് വീ​ടു ത​ക​ർ​ന്നു.​ വീ​ടി​നു സ​മീ​പ​ത്തു നി​ന്ന വ​ലി​യ​തേ​ക്ക് മ​ര​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്.

ഈ ​സ​മ​യം വീ​ട്ടു​ട​മ​യാ​യ ഗോ​പി​നാ​ഥ​ൻ വീ​ടി​നു​ള്ളി​ൽ കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് പെ​ട്ടെ​ന്നു പു​റ​ത്തേ​ക്കു ഇ​റ​ങ്ങി​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽനി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഓ​ടു​മേ​ഞ്ഞ വീ​ടി​ന്‍റെ മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. വീ​ടി​ന്‍റെ മു​ക​ൾ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മാ​ന്നാ​ർ ഒ​ന്നാംവാ​ർ​ഡ് വ​ള്ള​ക്കാ​ലി വാ​ലേ​ൽ റോ​ഡി​ൽ മ​രം വൈ​ദ്യു​തി പോ​സ്റ്റി​നു മു​ക​ളി​ലേ​ക്കു വീ​ണു പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു വൈ​ദ്യു​തി ക​ന്പി​ക​ൾ പൊ​ട്ടി​വീ​ണു. ഇ​തേ​ത്തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്തെ വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി.

മാ​ന്നാ​ർ കു​റ്റി​യി​ൽ ജം​ഗ്ഷ​നി​ലെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കൂ​റ്റ​ൻ പ​ര​സ്യ ബോ​ർ​ഡി​ലെ ഫ്ളെ​ക്സ് കീ​റി മാ​ന്നാ​ർ മാ​വേ​ല​ിക്ക​ര സം​സ്ഥാ​നപാ​ത​യി​ലേ​ക്കു വീ​ണു. പ​കു​തി ഭാ​ഗം റോ​ഡ് സൈ​ഡി​ൽ നി​ന്ന മ​ര​ത്തി​ൽ ത​ങ്ങി അ​പ​ക​ട​ക​ര​മാ​യി കി​ട​ന്നു.

മാ​ന്നാ​ർ എ​മ​ർ​ജ​ൻ​സി റെ​സ്ക്യു ടീം ​എ​ത്തി അ​പ​ക​ട​ക​ര​മാ​യി കി​ട​ന്ന ബോ​ർ​ഡി​ന്‍റെ പ​കു​തി ഭാ​ഗം മാ​റ്റി അ​പ​ക​ടം ഒ​ഴി​വാ​ക്കി. മാ​ന്നാ​ർ ടൗ​ണി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തെ ഷീ​റ്റു​ക​ൾ പ​റ​ന്നുപോ​യി. പ​രു​മ​ല​യി​ൽ പ​ഞ്ചാ​യ​ത്തം​ഗം വിജ​യല​ഷ്മി​യു​ടെ പ​റ​ന്പി​ലെ തേ​ക്കി​ൻ മ​രം റോ​ഡി​ലേ​ക്ക് വീ​ണു വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് പ​രു​മ​ല​യി​ൽ വൈദ്യുതി​യും മു​ട​ങ്ങി.

അ​മ്പ​ല​പ്പു​ഴ: മ​രം വീ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് കാ​ക്കാ​ഴം മു​ഞ്ഞ​നാ​ട് വീ​ട്ടി​ൽ മി​നി​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.30 നുണ്ടാ​യ കാ​റ്റി​ൽ സ​മീ​പ​ത്തു നി​ന്ന പ്ലാ​വ് മ​റി​ഞ്ഞു വീ​ണ​ത്. ഷീ​റ്റു​കൊ​ണ്ട് നി​ർ​മി​ച്ച മേ​ൽ​ക്കൂ​ര​യും ര​ണ്ടു മു​റി​ക​ളും ബാ​ത്ത് റൂ​മും ത​ക​ർ​ന്നു.​ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു.