പാ​ട​ശേ​ഖ​ര​ങ്ങ​ൾ മ​ട​വീ​ഴ്ചാ ഭീ​ഷ​ണി​യി​ൽ
Sunday, August 9, 2020 9:35 PM IST
അ​ന്പ​ല​പ്പു​ഴ; അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ൾ മ​ട​വീ​ഴ്ച ഭീ​ഷ​ണി​യി​ൽ. ഉൗ​ണും ഉ​റ​ക്ക​വു​മി​ല്ലാ​തെ പു​റം​ബ​ണ്ട് സം​ര​ക്ഷി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​ണ് ക​ർ​ഷ​ക​ർ. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​പ്പാ​യി​ത്ര​ക്കാ​വ് പാ​ട​ശേ​ഖ​ര​ത്തി​ൽ വെ​ള്ളം ക​വി​ഞ്ഞു​ക​യ​റി ന​ശി​ച്ചു.
പ​ത്തേ​ക്ക​റു​ള്ള പാ​ട​ശേ​ഖ​രം ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി ത​രി​ശി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ത്ത​വ​ണ കൃ​ഷി ഇ​റ​ക്കി​യ​ത്. എ​ന്നാ​ൽ പൂ​ക്കൈ​ത​യാ​റി​ൽ നി​ന്നും വെ​ള്ളം ഇ​ര​ച്ചു​ക​യ​റി കൃ​ഷി ന​ശി​ക്കു​ക​യാ​യി​രു​ന്നു.
തൊ​ട്ടു​ത്തു​ള്ള കാ​ട്ടു​കോ​ണം, കോ​ല​ടി​ക്കാ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളും മ​ട​വീ​ഴ്ച ഭീ​ഷ​ണി​യി​ലാ​ണ്. പു​റം​ബ​ണ്ടി​ൽ മ​ണ​ൽ​ച്ചാ​ക്കു​ക​ൾ അ​ടു​ക്കി​യും ചെ​ളി​കൊ​ണ്ട് റി​ങ്ബ​ണ്ടു​ക​ൾ പി​ടി​ച്ചും വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ.