ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് വീ​ട്ടു​മു​റ്റ​ത്തെ​ത്തി​ച്ച് പാ​ണാ​വ​ള്ളി അ​സീ​സി സ്പ​ഷെ​ൽ സ്കൂ​ൾ
Sunday, August 9, 2020 9:37 PM IST
പൂ​ച്ചാ​ക്ക​ൽ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വീ​ട്ടു​മു​റ്റ​ത്ത് എ​ത്തി​ച്ച് ന​ല്കി പാ​ണാ​വ​ള്ളി അ​സീ​സി സ്പെ​ഷ​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ. കൊ​റോ​ണ​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ല്കു​ന്ന ഭ​ക്ഷ്യ​ധാ​ന്യ കി​റ്റാ​ണ് വീ​ടു​ക​ളി​ൽ നേ​രി​ട്ട് എ​ത്തി​യ്ക്കു​ന്ന​ത്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ​തി​നാ​ലും കൊ​റോ​ണ വൈ​റ​സ് ഭീ​തി നി​ല​നി​ല്ക്കു​ന്ന​തു മൂ​ല​വും ര​ക്ഷി​താ​ക്ക​ൾ​ക്ക് സ്കൂ​ളി​ലേ​യ്ക്ക് വ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ലാ​ണ് സ്കൂ​ൾ ബ​സി​ൽ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.
രാ​വി​ലെ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി​റ്റി​എ ഭാ​ര​വാ​ഹി ദി​ലീ​പി​ന് മാ​നേ​ജ​ർ സി​സ്റ്റ​ർ ലി​സി ജേ​ക്ക​ബ് ഭ​ക്ഷ്യ കി​റ്റ് ന​ല്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ​ളി, സി​സ്റ്റ​ർ റെ​ജി​ൻ​മേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തി​രു​നെ​ല്ലൂ​ർ മു​ത​ൽ എ​ര​മ​ല്ലൂ​ർ വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​ത്.