അ​ടി​സ്ഥാ​ന സൗ​ക​ര്യനി​ധി കാ​ർ​ഷി​ക മേ​ഖ​ല​ക്ക് കു​തി​പ്പേ​കു​മെ​ന്ന്
Monday, August 10, 2020 9:57 PM IST
ആ​ല​പ്പു​ഴ: രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ​ക്ക് ഒ​രുല​ക്ഷം കോ​ടി രൂ​പ വാ​യ്പ ന​ൽ​കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി തു​ട​ക്കം കു​റി​ച്ച കാ​ർ​ഷി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ നി​ധി ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും കു​തി​പ്പും ഉൗ​ർ​ജ​വും പ​ക​രു​മെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​നും എ​ൻ​ഡി​എ സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​യ കു​രു​വി​ള മാ​ത്യൂ​സ്. ഒ​രുല​ക്ഷം കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കി ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​നം ല​ഭ്യ​മാ​വു​ന്ന​തി​ന് സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വ​ണമെന്നും നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് തു​ട​ർ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.