പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി
Monday, August 10, 2020 9:57 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സീ​ഫു​ഡ് വ​ർ​ക്കേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ ര​ണ്ടാം​ഘ​ട്ട പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ചേ​ർ​ത്ത​ല നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലാ​ണ് ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​രൂ​ർ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണ​വും സ​മു​ദ്രോ​ത്പ​ന്ന മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം അ​ട​ക്കം ന​ട​ത്തി​യി​രു​ന്നു.
പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യു​ള്ള പ്ര​വ​ർ​ത്ത​നം മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഇ.​ഒ. വ​ർ​ഗീ​സ്, വി.​എ​ൻ. അ​ജ​യ​ൻ, ടി.​കെ.​എ​സ് സെ​ക്ര​ട്ട​റി കെ.​വി.​ഷീ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ത്ത​മ​ൻ, മ​നോ​ജ് എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.