എ​സി ക​നാ​ലി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, August 10, 2020 10:49 PM IST
മ​​ങ്കൊ​​ന്പ്: ക​​ഴി​​ഞ്ഞ​ദി​​വ​​സം എ​​സി ക​​നാ​​ലി​​ൽ ഒ​​ഴു​​ക്കി​​ൽ​പ്പെ​​ട്ടു കാ​​ണാ​​താ​​യ വ​​യോ​​ധി​​ക​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. രാ​​മ​​ങ്ക​​രി വേ​​ഴ​​പ്ര ന​​ന്പ​​ർ 140 സെ​​റ്റി​​ൽ​​മെ​​ന്‍റ് കോ​​ള​​നി​​യി​​ൽ സ​​ര​​സ്വ​​തി (70) യു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ര​​ണ്ടോ​​ടെ പ​​ള്ളി​​ക്കൂ​​ട്ടു​​മ്മ വ​​ട​​ക്കേ​​ത്തൊ​​ള്ളാ​​യി​​രം പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ വെ​​ള്ള​​ക്കെ​​ട്ടി​​ലാ​​ണ് മൃ​​ത​​ദേ​​ഹം കാ​​ണ​​പ്പെ​​ട്ട​​ത്. ശ​​നി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ​​യാ​​ണ് ഇ​​വ​​രെ വീ​​ടി​​നു മു​​ൻ​​വ​​ശ​​ത്തെ ക​​ട​​വി​​ൽ​നി​​ന്നു കാ​​ണാ​​താ​​യ​​ത്.

വീ​​ട്ടി​​ൽ​നി​​ന്നും വെ​​ള്ളം കോ​​രാ​​ൻ പോ​​യ വ​​യോ​​ധി​​ക കാ​​ൽ​​വ​​ഴു​​തി ക​​നാ​​ലി​​ൽ വീ​​ണ് ഒ​​ഴു​​ക്കി​​ൽ​​പെ​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​ദി​​വ​​സ​​ങ്ങ​​ളി​​ൽ പോ​​ലീ​​സും ഫ​​യ​​ർ​​ഫോ​​ഴ്സും നാ​ട്ടു​​കാ​​രും ചേ​​ർ​​ന്ന് തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​രു​​ന്നി​​ല്ല. ഇ​​ന്ന​​ലെ നാ​​ട്ടു​​കാ​​രി​​ൽ ചി​​ല​​രാ​​ണ് എ​​സി ക​​നാ​​ലി​​ന് സ​​മാ​​ന്ത​​ര​​മാ​​യു​​ള്ള പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ വെ​​ള്ള​​ക്കെ​​ട്ടി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കി​​ൽ എ​സി റോ​​ഡു ക​​വി​​ഞ്ഞൊ​​ഴു​​കു​​ന്ന വെ​​ള്ള​​ത്തി​​നൊ​​പ്പം മൃ​​ത​​ദേ​​ഹ​​വും ഒ​​ഴു​​കി​​യെ​​ത്തി​​യ​​താ​​കാ​​മെ​​ന്നു പോ​​ലീ​​സ് പ​​റ​​യു​​ന്നു. വി​​വ​​ര​​മ​​റി​​ഞ്ഞെ​​ത്തി​​യ രാ​​മ​​ങ്ക​​രി പോ​​ലീ​​സ് ക​​ര​​യ്ക്കെ​​ടു​​ത്ത മൃ​​ത​​ദേ​​ഹം ആ​​ല​​പ്പു​​ഴ വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ​കോ​​ള​​ജ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ശേ​​ഷം ഇ​​ൻ​​ക്വ​​സ്റ്റും പോ​​സ്റ്റ്മോ​​ർ​​ട്ട​​വും ന​​ട​​ത്തി മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ക്കം.