ഒ​ഴു​കി​യെ​ത്തി​യ പഴ്സിലെ പ​ണ​വും രേ​ഖ​ക​ളും തിരികെ നൽകി പു​ഷ്പ​കു​മാ​ർ മാ​തൃ​ക​യാ​യി
Tuesday, August 11, 2020 10:11 PM IST
മാ​വേ​ലി​ക്ക​ര: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ പ​ഴ്സും പ​ണ​വും ഉ​ട​മ​യെ ഏ​ല്പി​ച്ച് വ്യാ​പാ​രി​യാ​യ ക​ണ്ണ​മം​ഗ​ലം തെ​ക്ക് പാ​ലാ​ഴി​യി​ൽ പു​ഷ്പ​കു​മാ​ർ മാ​തൃ​ക​യാ​യി. പ​ല​ച​രക്ക് ക​ച്ച​വ​ട​ക്കാ​ര​നാ​യ പു​ഷ്പ​കു​മാ​ർ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കാ​യം​കു​ള​ത്തി​നു സ്കൂ​ട്ട​റി​ൽ പോ​ക​വെ മ​നാ​യി പാ​ല​ത്തി​നു സ​മീ​പം വ​ച്ച് വാ​ഹ​നം വെ​ള്ള​ക്കെ​ട്ടി​ൽ പെ​ട്ടു. വാ​ഹ​നം ക​ര​യ്ക്കെ​ത്തി​ക്കാ​നാ​യി ശ്ര​മി​ക്കു​ന്പോ​ൾ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ഒ​ഴു​കി വ​രു​ന്ന പ​ഴ്സ് പു​ഷ്പ​കു​മാ​റി​ന്‍റെ ശ്ര​ദ്ധ​യി​ൽപ്പെട്ടു. ഉ​ട​ൻ​ത​ന്നെ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​ച​ക്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ഴ്സി​ന്‍റെ ഒ​ഴു​ക്കു​ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ 14300 രൂ​പ​യും എ​ടിഎം കാർഡ്, പാ​ൻ​കാ​ർ​ഡ്, ആ​ധാ​ർ​കാ​ർഡ് എ​ന്നി​വ​യും ല​ഭി​ച്ചു.

ഉ​ട​ൻ​ത​ന്നെ പു​ഷ്പ​കു​മാ​ർ പ​ഴ്സ് മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. ജൂ​ണി​യ​ർ എ​സ്ഐ ജി. ​ജി​നു, സീ​നി​യ​ർ സി​പി​ഒ എ​ൻ. സു​ധി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ട​മ​യാ​യ ദേ​വ​സ്വം ശാ​ന്തി​യാ​യ ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി അ​രീ​ക്ക​ര ഇ​ല്ലം എ.​കെ. സു​നി​ൽ​കു​മാ​റി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ഴ്സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് പു​ഷ്പ​കു​മാ​ർ എ.​കെ. സു​നി​ൽ​കു​മാ​റി​ന് കൈ​മാ​റി. ഭാ​ര്യ​വീ​ടാ​യ ക​ണ്ണ​മം​ഗ​ല​ത്ത് എ​ത്തി​യ​ശേ​ഷം ഹ​രി​പ്പാ​ട്ടെ പു​തി​യ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് മാ​റു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ഹ​രി​പ്പാ​ട് ദേ​വ​സ്വം ഓ​ഫീ​സി​ലേ​ക്ക് പോ​കുംവ​ഴി ക​ണ്ണം​മം​ഗ​ലം മ​നാ​യി​ പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ സു​നി​ലും ഇ​തേ വെ​ള്ള​ക്കെ​ട്ടി​ൽ പെ​ട്ടി​രു​ന്നു. വാ​ഹ​നം ക​ര​യ്ക്കെ​ത്തി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ത്തി​ൽ പഴ്സ് നഷ്‌ടപ്പെടുക​യാ​യി​രു​ന്നെ​ന്ന് സു​നി​ൽ പ​റ​ഞ്ഞു.

ന​ല്ല ഒ​ഴു​ക്കു​കാ​ര​ണം പ​ഴ്സ് ക​നാ​ലി​ലൂ​ടെ ഒ​ഴു​കി തി​രി​ച്ചു കി​ട്ടാ​ത്ത​വി​ധം ന​ഷ്ട​മാ​യി എ​ന്നു വി​ചാ​രി​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ബ​ന്ധ​പ്പെ​ടു​ന്ന​തെ​ന്നും സു​നി​ൽ പ​റ​ഞ്ഞു.