ആ​ൽ​മ​രം ക​ട​പു​ഴ​കിവീ​ണു
Tuesday, August 11, 2020 10:11 PM IST
ചാ​രും​മൂ​ട്: ക​ഴി​ഞ്ഞദി​വ​സമു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും താ​മ​ര​ക്കു​ള​ത്ത് പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള കൂ​റ്റ​ൻ ആ​ൽ​മ​രം ക​ട​പു​ഴ​കി വീ​ണു.
പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​വും അ​ങ്ക​ണ​വാ​ടി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്കാ​ണ് ആ​ൽ​മ​രം വീ​ണ​ത്. സ​മീ​പ​ത്തെ പെ​ട്ടി​ക്ക​ട​യും ത​ക​ർ​ന്നു. ആ​ള​പാ​യ​മി​ല്ല. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​വും ത​ക​ർ​ന്നി​ട്ടു​ണ്ട്. മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാസേ​ന യൂണി​റ്റ് ആ​ൽമ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചുമാ​റ്റി.

സൗ​ജ​ന്യ റേ​ഷ​നും
ധ​ന​സ​ഹാ​യ​വും ന​ൽ​ക​ണമെന്ന്

രാ​​മ​​ങ്ക​​രി: മ​ഴ​ക്കെ​​ടു​​തി അ​​നു​​ഭ​​വി​​ക്കു​​ന്ന കു​​ട്ട​​നാ​​ട്ടി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്ക് ര​​ണ്ടാ​​ഴ്ച​​ത്തെ സൗ​​ജ​​ന്യ​ റേ​​ഷ​​നും വീ​​ടു​​ക​​ളി​​ൽ പ്ര​​ള​​യ​​ജ​​ലം ക​​യ​​റി​​യ​​വ​​ർ​ക്ക് ​വീ​​ട് വാ​​സ​​യോ​​ഗ്യ​​മാ​​ക്കാ​​ൻ വേ​​ണ്ട അ​​ടി​​യ​​ന്ത​​ര ധ​​ന​​സ​​ഹാ​​യ​​വും ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്ന് ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ ഡോ.​​കെ.​​സി.​​ ജോ​​സ​​ഫ് മു​​ഖ്യ​​മ​​ന്ത്രി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ൽ മ​​ട​​വീ​​ഴ്ച ക​​ണ​​ക്കി​​ലെ​​ടു​​ത്ത് പു​​റം ​ബ​​ണ്ട് ദു​​ർ​​ബ​​ല​​മാ​​യ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ മു​​ൻ​​ഗ​​ണ​​നാ​​ക്ര​​മ​​ത്തി​​ൽ ര​​ണ്ടാം കു​​ട്ട​​നാ​​ട് പാ​​ക്കേ​​ജി​​ലു​​ൾ​​പ്പെ​​ടു​​ത്തി സം​​ര​​ക്ഷ​​ണ​​ഭി​​ത്തി കെ​​ട്ടു​​ന്ന​​തി​​നു​​ള്ള അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ളെ​​ടു​​ക്ക​​ണ​​മെ​​ന്നും നി​​വേ​​ദ​​ന​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.