ക​ര​ക​യ​റാ​ൻ ഫ്രി​ഡ്ജ് തോ​ണി​യും
Tuesday, August 11, 2020 10:11 PM IST
എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക​മാ​യാ​ലും പ്ര​ള​യ​മാ​യാ​ലും ക​ര​ക​യ​റാ​ൻ ഫ്രി​ഡ്ജ് തോ​ണി​യും കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് ആ​ശ്വാ​സം. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഫ്രി​ഡ്ജി​നെ തോ​ണി​യാ​ക്കി മാ​റ്റി​യാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പു​തി​യ മാ​ർ​ഗം കു​ട്ട​നാ​ട്ടു​കാ​ർ തേ​ടി​യ​ത്.

ത​ല​വ​ടി വാ​ല​യി​ൽ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള​യു​ടെ ഫ്രി​ഡ്ജാ​ണ് തോ​ണി​യാ​യി രൂ​പ​പ്പെ​ട്ട​ത്. 2018ലെ ​പ്ര​ള​യ​ത്തി​ൽ കേ​ടാ​യ ഡ​ബി​ൾ ഡോ​ർ ഫ്രി​ഡ്ജ് അ​യ​ൽ​ക്കാ​ര​ന് ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി​യി​രു​ന്നു. അ​യ​ൽ​ക്കാ​ര​ൻ പു​തി​യ ഫ്രി​ഡ്ജ് വാ​ങ്ങി​യ​പ്പോ​ൾ ഫ്രി​ഡ്ജ് തി​രി​കെ ജോ​ണ്‍​സ​ണെ ഏ​ല്പി​ച്ചു. ആ​ക്രി​യാ​യി വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ഭാ​ര്യ ജി​ജി​മോ​ൾ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ഫ്രി​ഡ്ജ് വീ​ടി​ന്‍റെ സ്റ്റോ​ർ​റൂ​മി​ൽ അ​ന്ത്യ​വി​ശ്ര​മ​ത്തി​ലാ​യി.

വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് സ്റ്റോ​റൂ​മി​ൽനി​ന്ന് പൊ​ടി​ത​ട്ടി​യെ​ടു​ത്ത ഫ്രി​ഡ്ജ് അ​യ​ൽ​വാ​സി​യാ​യ വി​നോ​ദി​ന്‍റെ സ​ഹാ​യ​ത്താ​ൽ തോ​ണി​യാ​ക്കി മാ​റ്റി. മൂ​ന്നു​പേ​ർ​ക്ക് ഫ്രി​ഡ്ജ് തോ​ണി​യി​ൽ ഒ​രേ​പോ​ലെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മൂ​ന്നു കു​ടും​ബ​ത്തെ ഫ്രി​ഡ്ജ് തോ​ണി​യി​ൽ സു​ര​ക്ഷി​ത​മാ​യ മ​റ്റൊ​രു വീ​ട്ടി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. ഫ്രി​ഡ്ജ് തോ​ണി​യു​ടെ പ്ര​യോ​ജ​നം ഓ​രോ ദി​വ​സം ക​ഴി​യും​തോ​റും ഏ​റി​വ​രു​ക​യാ​ണ്. ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​ത്ര​മ​ല്ല ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​നാ​യും പ​ല​രും തോ​ണി ആ​ശ്ര​യി​ക്കാ​റു​ണ്ട്. വ​ള്ള​ങ്ങ​ളി​ല്ലാ​ത്ത സ​മീ​പ​വാ​സി​ക​ൾ കി​യോ​സ്കി​ൽനി​ന്ന് ല​ഭി​ക്കു​ന്ന സൗ​ജ​ന്യ ശു​ദ്ധ​ജ​ലം ഫ്രി​ഡ്ജ് തോ​ണി​യി​ലാ​ണ് വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.