ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി മി​ൽ​മ
Tuesday, August 11, 2020 10:16 PM IST
അ​ന്പ​ല​പ്പു​ഴ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ക്ഷീ​രക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി മി​ൽ​മ. കാ​ല​വ​ർ​ഷ​ക്കെ​ടു​തി നേ​രി​ടു​ന്ന നാ​ലു​ ജി​ല്ല​ക​ളി​ലെ ക്ഷീ​രക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ കാ​ലി​ത്തീ​റ്റ ന​ൽ​കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി 1.25 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ് പ​റ​ഞ്ഞു. ചാ​ക്കൊ​ന്നി​ന് 1200 രൂ​പ വി​ല​യു​ള്ള 500 ചാ​ക്ക് കാ​ലി​ത്തീ​റ്റ​യാ​ണ് ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ൾ​ക്കാ​യി ന​ൽ​കു​ന്ന​ത്.​ ഇ​തി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി ഏ​റ്റ​വും കൂ​ടു​ത​ൽ നേ​രി​ട്ട ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് 200 ചാ​ക്ക് കാ​ലി​ത്തീ​റ്റ ന​ൽ​കും. വ​രു​ന്ന ആ​റു​മാ​സ​ത്തേ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ കാ​ലി​ത്തീ​റ്റ ന​ൽ​കു​ന്ന​തി​ന് 1.20 കോ​ടി രൂ​പ​യും അ​നു​വ​ദി​ക്കും.
കാ​ല​വ​ർ​ഷ​ക്കെ​ടു​തി നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്ഷീ​രക​ർ​ഷ​ക​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഈ ​സ​ഹാ​യം ല​ഭി​ക്കു​ക. സം​ഘ​ങ്ങ​ൾ വ​ഴി​യാ​ണ് ഇ​വ ന​ൽ​കു​ന്ന​ത്. മ​ഴ​ക്കെ​ടു​തി മൂ​ലം കു​ട്ട​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗം സം​ഘ​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണുള്ള​ത്.​ ഇ​തുമൂ​ലം ക്ഷീ​രക​ർ​ഷ​ക​ർ ഉത്പാ​ദി​പ്പി​ക്കു​ന്ന പാ​ൽ സം​ഭ​രി​ക്കാ​നും വി​റ്റ​ഴി​ക്കാ​നും ക​ഴി​യാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്.​ ഈ പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ പാ​ൽ സം​ഭ​ര​ണ​ത്തി​നു സ​മാ​ന്ത​ര സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ മേ​ഖ​ലാ യൂ​ണി​യ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണെ​ന്ന് ക​ല്ല​ട ര​മേ​ശ് പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം മൃ​ഗ​ചി​കി​ത്സാ സൗ​ക​ര്യ​വും യൂ​ണി​യ​ൻ ല​ഭ്യ​മാ​ക്കും. ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷക്കെ​ടു​തി​യെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ പു​ന്ന​പ്ര ഡ​യ​റി​യി​ൽ മാ​ത്രം ര​ണ്ടാ​യി​രം ലി​റ്റ​ർ പാ​ലി​ന്‍റെ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​ക്കെ​ടു​തി നേ​രി​ട്ട എ​ല്ലാ പ്ര​ദേ​ശ​ത്തും സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ത്ത​വ​ണ ഇ​തൊ​ഴി​വാ​ക്കാ​ൻ സ​ർ​വേ ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽനി​ന്നെ​ത്തി​ക്കു​ന്ന ചോ​ള​ത്ത​ണ്ട് ക്ഷീ​രക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.