118 പേ​ർ​ക്കുകൂടി കോവി​ഡ്
Wednesday, August 12, 2020 10:31 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 118 പേ​ര്‍​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും എ​ട്ടു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 105 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ 25 വ​യ​സു​ള്ള കാ​യം​കു​ളം സ്വ​ദേ​ശി, 28 വ​യ​സു​ള്ള തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ സ്വ​ദേ​ശി, 48 വ​യ​സു​ള്ള ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി, സൗ​ദി​യി​ല്‍ നി​ന്നെ​ത്തി​യ 55 വ​യ​സു​ള്ള ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി, 26 വ​യ​സു​ള്ള മാ​ന്നാ​ര്‍ സ്വ​ദേ​ശി, ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും എ​ത്തി​യ 22 വ​യ​സു​ള്ള ത​ണ്ണീ​ര്‍മു​ക്കം സ്വ​ദേ​ശി, 27 വ​യ​സു​ള്ള തു​രു​ത്തി​മേ​ല്‍ സ്വ​ദേ​ശി, മ​ണി​പ്പൂ​രി​ല്‍ നി​ന്നെ​ത്തി​യ 47 വ​യ​സു​ള്ള കാ​ഞ്ഞി​രം​പ​ള്ളി സ്വ​ദേ​ശി, ഹ​രി​യാ​ന​യി​ല്‍ നി​ന്ന് എ​ത്തി​യ 42 വ​യ​സു​ള്ള കാ​ര്‍​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി, ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നെ​ത്തി​യ ആ​ര്യാ​ട് സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി, 23 വ​യ​സു​ള്ള സ്ത്രീ, ​ച​ണ്ഡീ​ഗ​ഡി​ല്‍ നി​ന്നെ​ത്തി​യ 28 വ​യ​സു​ള്ള ക​റ്റാ​നം സ്വ​ദേ​ശി, മും​ബൈ​യി​ല്‍ നി​ന്നെ​ത്തി​യ 28 വ​യ​സു​ള്ള ചെ​റി​യ​നാ​ട് സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ര്‍.
സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഇ​ന്ന​ലെ​യും കൂ​ടു​ത​ല്‍ പേ​രു​ള്ള​ത് പ​ട്ട​ണ​ക്കാ​ടാ​ണ് 33 പേ​ര്‍. പ​ത്തു​പേ​ര്‍ വീ​തം ആ​ല​പ്പു​ഴ​യി​ലും കാ​യം​കു​ള​ത്തു​മു​ണ്ട്. പ​ള്ളി​പ്പു​റ​ത്ത് ഏ​ഴു​പേ​രു​ണ്ട്. അ​മ്പ​ല​പ്പു​ഴ​യി​ല്‍ ആ​റു​പേ​രാ​ണു​ള്ള​ത്. തൈ​ക്കാ​ട്ടു​ശേ​രി (അ​ഞ്ച്), പ​ത്തി​യൂ​ര്‍ (നാ​ല്), ആ​ര്യാ​ട്, എ​സ്എ​ന്‍ പു​രം, തി​രു​വ​ന്‍​വ​ന​ണ്ടൂ​ര്‍ (മൂ​ന്നു​വീ​തം), മു​ഹ​മ്മ, ക​രീ​ല​ക്കു​ള​ങ്ങ​ര, പു​ന്ന​പ്ര, എ​രു​വ (ര​ണ്ടു​വീ​തം), തു​മ്പോ​ളി, ചേ​ര്‍​ത്ത​ല, ക​ഞ്ഞി​ക്കു​ഴി, കൊ​ല്ല​ക​ട​വ്, ചെ​ട്ടി​കു​ള​ങ്ങ​ര, ത​ട്ടാ​ര​മ്പ​ലം, ഹ​രി​പ്പാ​ട്, മാ​വേ​ലി​ക്ക​ര, പാ​ണ്ട​നാ​ട്, ചെ​ന്നി​ത്ത​ല, മാ​ന്നാ​ര്‍, അ​രൂ​ക്കു​റ്റി, പെ​രി​ങ്ങാ​ല, ക​ട​ക്ക​ര​പ്പ​ള്ളി(​ഒ​ന്നു​വീ​തം) എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ ലി​സ്റ്റ്. ആ​കെ 1232 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ണ്ട്. 1652 പേ​ര്‍ രോ​ഗം മു​ക്ത​രാ​യി.
കാ​യം​കു​ളം: കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ല്‍ പ​ത്തു​പേ​ര്‍​ക്കും, ക​ണ്ട​ല്ലൂ​ര്‍, പ​ത്തി​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് വീ​ത​വും, കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കും ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രാ​ള്‍​ക്കു​മാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടു​പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു​പേ​ര്‍​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.
കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ ഇ​തു​വ​രെ 291 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തി​ല്‍ 191 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യി. ഇ​പ്പോ​ള്‍ 100 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് നാ​ല്, ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 15, ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, 21 വാ​ര്‍​ഡു​ക​ള്‍, കാ​യം​കു​ളം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വാ​ര്‍​ഡ് നാ​ല്, ഒ​മ്പ​ത് എ​ന്നി​വ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍.