ന​ട​പ്പുവ​ഴി ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി
Wednesday, August 12, 2020 10:35 PM IST
തു​റ​വൂ​ര്‍: ആ​ര്‍​ഡി​ഒ ഇ​ട​പെ​ട്ട് ന​ല്‍​കി​യ ന​ട​പ്പുവ​ഴി​യി​ല്‍ അ​യ​ല്‍​വാ​സി സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍ തു​റ​വൂ​ര്‍ കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ഷീ​ബ​യാ​ണ് അ​യ​ല്‍​വാ​സിക്കെ​തി​രേ കു​ത്തി​യ​തോ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​രു​കൂ​ട്ട​രു​ടെ​യും വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള വ​ഴിത്തര്‍​ക്കം മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് സം​ഘ​ര്‍​ഷ​ത്തി​ലെ​ത്തു​ക​യും അ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. അ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ആ​ര്‍​ഡി​ഒ നേ​രി​ട്ടെ​ത്തി അ​യ​ല്‍​വാ​സി​യു​ടെ വീ​ടി​ന​രി​കി​ലൂ​ടെ ത​ങ്ങ​ള്‍​ക്ക് ന​ട​പ്പുവ​ഴി അ​ള​ന്ന് തി​രി​ച്ചുന​ല്‍​കു​ക​യും ചെ​യ്തി​രു​ന്ന​താ​യി ഷീ​ബ പ​റ​ഞ്ഞു.
എ​ന്നാ​ല്‍, കു​റ​ച്ചുനാ​ളു​ക​ളാ​യി അ​യ​ല്‍​വാ​സി ത​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​വ​രെ വ​ഴി​യി​ല്‍ ത​ട​യു​ന്ന​താ​യും വീ​ണ്ടും പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​വാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യുമാ​ണ് പ​രാ​തി. ഷീ​ബ​യു​ടെ വി​ദ്യാ​ര്‍​ഥി​യാ​യ ഒ​രു ആ​ണ്‍​കു​ട്ടി​യും സ​ഹോ​ദ​രി ഷീ​ലയു​മാ​ണ് വീ​ട്ടിൽ താ​മ​സി​ക്കു​ന്ന​ത്. ഷീ​ല​യു​ടെ വി​വാ​ഹം 24ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞദി​വ​സം വീ​ട് പെ​യി​ന്‍റ് ചെ​യ്യാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ അ​യ​ല്‍​വാ​സി​യും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ത​ട​യു​ക​യും അ​സ​ഭ്യം പ​റ​ഞ്ഞു തി​രി​ച്ച​യ​യ്ക്കു​ക​യും ചെ​യ്ത​താ​യും വി​വാ​ഹം ത​ട​സ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണ് ഇ​വ​ര്‍ ന​ട​ത്തു​ന്ന​തെ​ന്നും കു​ത്തി​യ​തോ​ട് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.