തി​രു​വ​ൻ​വ​ണ്ടൂ​രി​ൽ ഭൂ​ച​ല​നം, എ​ട്ടു വീ​ടു​ക​ൾ​ക്ക് വി​ള്ള​ൽ
Thursday, August 13, 2020 10:17 PM IST
ചെ​ങ്ങ​ന്നൂ​ർ: തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.50 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യും നേ​രി​യ പ്ര​ക​ന്പ​ന​ത്തോ​ടെ​യു​മാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഏ​താ​നും നി​മി​ഷ​ങ്ങ​ൾ നീ​ണ്ടുനി​ന്ന ഭൂ​ച​ല​നം നാ​ല്, അ​ഞ്ച്, 12 വാ​ർ​ഡു​ക​ളി​ലാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വ​ലി​യ ശ​ബ്ദത്തോ​ടൊ​പ്പ​മു​ണ്ടാ​യ പ്ര​ക​ന്പ​ന​ത്തി​ൽ വീ​ടു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ നി​ള​വി​ളി​ച്ചു കൊ​ണ്ടു പു​റത്തേക്കോടുക​യാ​യി​രു​ന്നു. തി​രു​വ​ൻ​വ​ണ്ടൂ​ർ ആ​ങ്ങാ​യി​ൽ ഭാ​ഗ​ത്തെ വീ​ടു​ക​ൾ​ക്കാ​ണ് വി​ള്ള​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

വൈ​ദ്യു​തി മു​ട​ങ്ങും

ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്‌ട്രിക്ക​ൽ സെ​ക്്ഷ​നി​ലെ വെ​ള്ള​ക്കി​ണ​ർ, ഇ​ൻ​ഡ​സ്ട്രി​യ​ൽ, എ​ജെ പാ​ർ​ക്ക്, ജോ​സ്കോ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി​വി​ത​ര​ണ​ത്തി​ൽ ത​ട​സം നേ​രി​ടും.
തു​റ​വൂ​ർ: പ​ട്ട​ണ​ക്കാ​ട് വൈ​ദ്യു​തി സെ​‌ക‌്ഷ​ൻ പ​രി​ധിയി​ൽ പാ​റ​യി​ൽ ഷെ​ഡ്, പാ​റ​യി​ൽ നോ​ർ​ത്ത്, വ​യ​ലാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബിവിഎൽപി, എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഇ​ന്ന് രാ​വി​ലെ 9 മു​ത​ൽ 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.