ആ​യുർ​വേ​ദ മ​രു​ന്നു വി​ത​ര​ണം
Thursday, August 13, 2020 10:19 PM IST
എ​ട​ത്വ: ഭാ​ര​തീ​യ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെയും കു​ട്ട​നാ​ട് എ​പ്പി​ഡ​മി​ക് സെ​ല്ലിന്‍റെയും നേ​തൃ​ത്വ​ത്തി​ൽ ത​ല​വ​ടി ഗ​വ. ഹൈ​സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ആ​യുർ​വേ​ദ മ​രു​ന്നു വി​ത​ര​ണം ന​ട​ത്തി. മാ​ണ​ത്താ​റ ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ നി​ന്നു വെ​ള്ളം തി​ള​പ്പി​ച്ച് കൂ​ടി​ക്കാ​നും പു​ക​യ്ക്കാ​നു​മു​ള്ള മ​രു​ന്നാ​ണ് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​ംബർ അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, ഡോ. ​വി​നോ​ദ് കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, ഡോ. ​സ​ജി​ത ആ​ർ. കു​റു​പ്പ്, ഡോ. ​ശ്രീ​നി ആ​ർ, മ​ണി​യ​മ്മ സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.