മൊബൈൽ വില്പന കേന്ദ്രത്തിനു നേരെ യുവിന്‍റെ ആക്രമണം
Friday, August 14, 2020 10:08 PM IST
മാ​വേ​ലി​ക്ക​ര: കൊ​ച്ചാ​ലു​ംമൂട് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​നു നേ​രെ യു​വാ​വി​ന്‍റെ ആ​ക്ര​മ​ണം. ക​ല്ലി​മേ​ൽ, നി​ഷാ​ഭ​വ​ന​ത്തി​ൽ എ​സ്.​കെ.​ ശി​വ​ജ്കു​മാ​റി(​ശി​വ​ജി അ​റ്റ്‌ലസ്)​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​റ്റ്‌ലസ് ക​മ്മ്യൂ​ണി​ക്കേ​ൻ എ​ന്ന മൊ​ബൈ​ൽ വ്യാ​പാ​ര കേ​ന്ദ്ര​ത്തി​നു നേ​രെ​യാ​ണ് ക​ല്ലി​മേ​ൽ സ്വ​ദേ​ശി പ്ര​ശാ​ന്ത് രാ​മ​ച​ന്ദ്ര​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച വൈകുന്നേരമായിരു ന്നു ആ​ക്ര​മ​ണം. സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ പ്ര​ശാ​ന്ത് പ്ര​കോ​പ​നം കൂ​ടാ​തെ സ്ഥാ​പ​ന​ത്തി​ന്‍റെ മു​ൻ ഗ്ലാ​സു​ക​ൾ ഉ​ൾ​പ്പെടെ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ണം ത​ട​യാ​നെ​ത്തി​യ സ്ഥാ​പ​ന ഉ​ട​മ ശി​വ​ജ്കു​മാ​റി​നെ​യും ഭാ​ര്യ ബീ​ന​യേ​യും അ​സ​ഭ്യം പ​റ​യു​ക​യും ശി​വ​ജ്കു​മാ​റി​നെ അ​ക്ര​മി​ക്കു​ക​യും ആ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചി​ട്ടും അ​ര​മ​ണി​ക്കൂ​റോ​ളം വൈ​കി എ​ത്തി​യ പോ​ലീ​സ് പ്ര​തി​യെ പി​ൻ​തി​രി​പ്പി​ച്ച് വാ​ഹ​ന​ത്തി​ൽ​ക​യ​റ്റി തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ശി​വ​ജി കു​മാ​ർ പ​റ​യു​ന്നു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​ിറ്റി അം​ഗ​വു​മാ​യ ജ​ന്നിം​ഗ്സ് ജേ​ക്ക​ബ്, നി​യേ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ്.​സി.​കു​റ്റി​ശേ​രി​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ങ്കാം​കു​ഴി രാ​ധാ​കൃ​ഷ്ണ​ൻ, യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ് എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ശി​വ​ജി​കു​മാ​ർ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ത​ഴ​ക്ക​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ജി​ല്ലാ​ക​മ്മ​ിറ്റി അം​ഗ​വും മൊ​ബൈ​ൽ ആ​ൻഡ് റീ​ച്ചാ​ർ​ജ് റീ​ടെയ്‌ലർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ ഗ്ലാ​സു​ക​ൾ, ഫാ​ബ്രി​ക്കേ​ഷ​ൻ, മൊ​ബൈ​ൽ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ, ക​ന്പൂ​ട്ട​ർ ഉ​ൾപ്പെടെ ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ശി​വ​ജ്കു​മാ​ർ പ​റ​യു​ന്നു. പ്ര​തി മാ​ന​സി​കാ​സ്വാ​സ്യം ഉ​ള്ള ആ​ളാ​ണെ​ന്ന് മാ​വേ​ലി​ക്ക​ര പോ​ലീ​സ് അ​റി​യി​ച്ചു.