കടൽ ശാന്തം, പൊഴിമുഖത്ത് നീരൊഴുക്ക് കൂടി
Friday, August 14, 2020 10:10 PM IST
അ​ന്പ​ല​പ്പു​ഴ: മ​ഴ​യു​ടെ​ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ അ​ന്പ​ല​പ്പു​ഴ, ത​ക​ഴി തു​ട​ങ്ങി​യ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നു​ള്ള​ വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​മാ​റി തു​ട​ങ്ങി. പു​ന്ന​പ്ര തെ​ക്ക്, വ​ട​ക്ക്, അ​ന്പ​ല​പ്പു​ഴ തെ​ക്ക്, വ​ട​ക്ക്, പു​റ​ക്കാ​ട്, ത​ക​ഴി പ​ഞ്ചാ​യ​ത്തിന്‍റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ൾ ക​ടു​ത്ത​വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​യി​രു​ന്നു.

കി​ഴ​ക്ക​ൻ വെ​ള്ള​ത്തിന്‍റെ കു​ത്തൊ​ഴു​ക്കും ക​ട​ൽ ശ​ക്ത​മാ​യ​തും നീ​രൊ​ഴു​ക്കി​നു ത​ട​സ​മാ​യി​രു​ന്നു. ഇ​തോ​ടെ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ​യും കൃ​ഷി ന​ശി​ക്കു​ക​യും നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. പ​ല കു​ടും​ബ​ങ്ങ​ളെ​യും ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​തി​നി​ടെ കാ​ല​വ​ർ​ഷം ശ​ക്ത​മാ​കാ​നി​ടെ​യു​ണ്ടെ​ന്ന പ്ര​ച​ാര​ണ​വും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ക​ർ​ഷ​ക​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കി. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി അ​ന്പ​ല​പ്പു​ഴ​ത്തീ​രം ശാ​ന്ത​മാ​യ​തും മ​ഴ പെ​യ്യാ​തി​രു​ന്ന​തും ഏ​റെ അ​നു​ഗ്ര​ഹ​മാ​യി.

കു​ട്ട​നാ​ട്, അ​പ്പ​ർകു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് പ്ര​ള​യജ​ലം ക​ട​ലി​ലേ​ക്കു സു​ഗ​മ​മാ​യി ഒ​ഴു​കാ​നാ​യി അ​ഞ്ഞൂ​റി​ൽ​പ്പ​രം കാ​റ്റാ​ടി മ​ര​ങ്ങ​ൾ വെ​ട്ടി മാ​റ്റി​യശേ​ഷം 393 മീ​റ്റ​ർ വീ​തി​യി​ലാ​ണ് പൊ​ഴിമു​ഖം വീ​തി കൂ​ട്ടി​യി​രു​ന്നത്. എ​ന്നാ​ൽ കി​ഴ​ക്ക​ൻ വെ​ള്ളം പൊ​ഴി​യു​ടെ തെ​ക്ക് ഭാ​ഗ​ത്തുകൂ​ടി മാ​ത്ര​മാ​ണ് ഒ​ഴു​കിയ​ത്. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ മാ​ലി​ന്യ​ങ്ങ​ൾ തോ​ട്ട​പ്പ​ള്ളി പൊ​ഴി​മു​ഖ​ത്ത് അ​ടി​ഞ്ഞ​കൂ​ടി. വെ​ള്ള​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും കു​പ്പി​ക​ളും പൊ​ഴി​യു​ടെ തെ​ക്ക് ഭാ​ഗ​ത്ത് കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ലി​ത് നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.