പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ പെ​ടു​ന്ന​വ​ർ​ക്കാ​യി സ്ഥി​രം ദു​രി​താ​ശ്വാ​സ അ​ഭ​യ​കേ​ന്ദ്രം
Wednesday, September 16, 2020 10:18 PM IST
ആ​ല​പ്പു​ഴ: പ്ര​കൃ​തിക്ഷോ​ഭ​ത്തി​ൽ പെ​ടു​ന്ന​വ​ർ​ക്കാ​യി മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ച​യ​ത്തി​ൽ നി​ർ​മി​ച്ച സ്ഥി​രം ദു​രി​താ​ശ്വാ​സ അ​ഭ​യകേ​ന്ദ്ര​ത്തി​ന്‍റെ താ​ക്കോ​ൽ പ​ഞ്ചാ​യ​ത്ത് സ​മി​തി​ക്ക് കൈ​മാ​റി. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​സ​ന്‍റ് അ​ഡ്വ. ഡി. ​പ്രി​യേ​ഷ് കു​മാ​ർ ചെ​യ​ർ​മാ​നാ​യു​ള്ള സ​മി​തി കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​പാ​ല​ന ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.

ചു​ഴ​ലി​ക്കാ​റ്റ് ഇ​ത​ര പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ വി​ഷ​മ​ത്തി​ലാ​കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് താ​മ​സി​ക്കു​ന്ന​തി​നു​ള്ള ഒ​രു സ്ഥി​രം സം​വി​ധാ​ന​മാ​ണ് മാ​രാ​രി​ക്കു​ള​ത്തെ ജ​ന​ക്ഷേ​മം കോ​ള​നി​യി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. മൂ​ന്നു നി​ല​ക​ളു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കും പു​രു​ഷന്മാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പ്ര​ത്യേ​ക താ​മ​സ സൗ​ക​ര്യ​ങ്ങ​ളും ശു​ചി​മു​റി​ക​ൾ, പൊ​തു അ​ടു​ക്ക​ള, കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ണ്ട്. ദു​ര​ന്ത​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്. ദു​ര​ന്ത കാ​ല​ഘ​ട്ട​മ​ല്ലാ​ത്ത അ​വ​സ​ര​ങ്ങ​ളി​ൽ കെ​ട്ടി​ടം സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ ഇ​ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യും വി​നി​യോ​ഗി​ക്കും.

കു​ടും​ബ​ശ്രീ ആ​യി​രി​ക്കും കെ​ട്ടി​ട​ത്തി​ന്‍റെ കെ​യ​ർ ടേ​ക്ക​ർ. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യും വി​ല്ലേ​ജ് ഓ​ഫീ​സ​ർ ക​ണ്‍​വീ​ന​റാ​യും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, പോ​ലീ​സ്, ഫി​ഷ​റീ​സ്, ഫ​യ​ർ, ഇ​റി​ഗേ​ഷ​ൻ എ​ന്നീ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥന്മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​ണ് സ​മി​തി. ക​ള​ക്ട​റു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും ഈ ​ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം.

ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ശാ സി. ​ഏ​ബ്ര​ഹാം മാ​രാ​രി​ക്കു​ളം വ​ട​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​നൂ​ജി​നാ​ണ് താ​ക്കോ​ൽ കൈ​മാ​റി​യ​ത്.

അ​ഭ​യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി നാ​ലു​ത​രം എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍​സ് ടീ​മു​ക​ൾ സ​മി​തി രൂ​പീ​ക​രി​ക്കും.

ഷെ​ൽ​റ്റ​ർ മാ​നേ​ജ്മെ​ന്‍റ്, തി​ര​ച്ചി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും പ്ര​ഥ​മ ശു​ശ്രൂ​ഷ, മു​ന്ന​റി​യി​പ്പ് എ​ന്നി​ങ്ങ​നെ​യു​ള്ള നാ​ലു​സം​ഘ​ങ്ങ​ളെ​യാ​ണ് രൂ​പീ​ക​രി​ക്കു​ക. ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന, അ​ഗ്നി സു​ര​ക്ഷാ വ​കു​പ്പ് എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​പ്രി​യേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം ര​മ​ണ​ൻ, എ​ൻ​സി​ആ​ർ​എം​പി സ്റ്റേ​റ്റ് മോ​ബു​ലൈ​സ​ർ കെ.​ജി. സി​റി​യ​ക്, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ശാ​രി, ചേ​ർ​ത്ത​ല താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ ഉ​ഷ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.