ജ​ലീ​ൽ ഉ​ട​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല
Thursday, September 17, 2020 10:09 PM IST
ഹ​രി​പ്പാ​ട്: എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നു പി​ന്നാ​ലെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യ​ലി​നു വി​ധേ​യ​നാ​യ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​തി​ന് ഇ​നി​യും വൈ​ക​രു​തെ​ന്നും രാ​ജി​വ​യ്ക്കാ​തി​രി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് ച​ന്ദ​ന ന​ട​ത്തി​യ സ​ത്യഗ്ര​ഹ സ​മ​രം ഉദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മ​സ​ഭാ ജീ​വി​ത​ത്തി​ന്‍റെ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി​യെ അ​നു​മോ​ദി​ച്ചു​കൊ​ണ്ട് സ​മ​രവേ​ദി​യി​ൽ കേ​ക്കും മു​റി​ച്ചു.

നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ പു​തു​ശേ​രി അധ്യക്ഷ​ത വഹിച്ചു. എ.​കെ. രാ​ജ​ൻ, അ​ഡ്വ. സ​മീ​ർ, ജോ​ണ്‍​ തോ​മ​സ്, വി​നോ​ദ്കു​മാ​ർ പാ​ണ്ഡ​വ​ത്ത്, എം.​ആ​ർ. ഹ​രി​കു​മാ​ർ, എ​സ്. ദീ​പു, വി. ​ഷു​ക്കൂ​ർ, കെ. ​സു​രേ​ന്ദ്ര​നാ​ഥ്, ശ്രീ​ദേ​വി​ രാ​ജ​ൻ, ബ​ബി​ത ​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.