സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ പ​ത്തു​ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്
Thursday, September 17, 2020 10:10 PM IST
ചെ​ങ്ങ​ന്നൂ​ർ: ബ​ഥേ​ൽ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള റി​ല​യ​ൻ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ 10 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോൾ ലം​ഘ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​ഷി​ബു​രാ​ജ​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി. നിരീ​ക്ഷ​ണ​ത്തി​ൽ പോ​കാ​തെ ജീ​വ​ന​ക്കാ​ർ പ​ല​രും ഓ​ഫീ​സി​ൽനി​ന്നു​ള്ള ക​ർ​ശ​ന നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് റി​ല​യ​ൻ​സി​ന്‍റെ മ​റ്റു സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ട​ച്ചി​ട്ട് സ്ഥാ​പ​ന​ത്തി​ൽനി​ന്ന് ഹോം​ഡെ​ലി​വ​റി ന​ട​ത്തി​യ​താ​യും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​കെ.​എം. രാ​ജീ​വി​നോ​ട് അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​ന് കേ​സെ​ടു​ക്കാ​ൻ ചെ​ങ്ങ​ന്നൂ​ർ സി​ഐ ജോ​സ് മാ​ത്യു​വി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ചെ​യ​ർ​മാ​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജി. ​ഷെ​റി ഇ​ന്ന് റി​ല​യ​ൻ​സ് സൂ​പ്പ​ർ​ മാ​ർ​ക്ക​റ്റ് അ​ധി​കൃ​ത​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ നി​ർ​ദേ​ശ​ത്തെത്തുട​ർ​ന്ന് ക​ഴി​ഞ്ഞ 12ന് ​ആ​രോ​ഗ്യ​വി​ഭാ​ഗം നോ​ട്ടീ​സ് ന​ൽ​കി ക​ട അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു.