ക​രു​വാ​റ്റ​യി​ൽ മ​ത്സ്യ​സം​ഭ​ര​ണ​ശാ​ല​യും ഫി​ഷ്മാ​ർ​ട്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Thursday, September 17, 2020 10:11 PM IST
ക​രു​വാ​റ്റ: ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ ഫി​ഷ്മാ​ർ​ട്ടും മ​ത്സ്യ​സം​ഭ​ര​ണ​ശാ​ല​യും ക​രു​വാ​റ്റ​യി​ൽ ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​നി​ല​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് ഗു​ണ​നി​ല​വാ​ര​മു​ള്ള മ​ത്സ്യം മ​ത്സ്യ​വ്യാ​പാ​രി​ക​ൾ വ​ഴി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മേ​ഴ്സി​ക്കു​ട്ടി​യ​മ്മ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ​റ​ഞ്ഞു. ഹാ​ർ​ബ​ർ ടു ​മാ​ർ​ക്ക​റ്റ് എ​ന്ന പ​ദ്ധ​തി​യാ​ണ് ഇ​തി​നാ​യി മ​ത്സ്യ​ഫെ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി ഫി​ഷ​റീ​സ് വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന​ത്.

പ്ര​തി​പ​ക്ഷ നേ​താ​വും ഹ​രി​പ്പാ​ട് എം​എ​ൽ​എ​യുമായ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ​വി​ല്പ​ന​യും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ ച​ട​ങ്ങി​ൽ മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, മ​ത്സ്യ​ഫെ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ലോ​റ​ൻ​സ് ഹ​രോ​ൾ​ഡ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ണ്‍ തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു കൊ​ല​ശേ​രി​യി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സി. ​സു​ജാ​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ക​ള​രി​ക്ക​ൽ, മ​ത്സ്യ​ഫെ​ഡ് ഭ​ര​ണ​സ​മി​തി അം​ഗം ജി. ​രാ​ജ​ദാ​സ്, ജി​ല്ലാ മാ​നേ​ജ​ർ കെ. ​സ​ജീ​വ​ൻ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഡി. ​ലാ​ലാ​ജി, വാ​ർ​ഡ് മെ​ന്പ​ർ എ​സ്. ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ത്തു നി​ന്നും മ​ത്സ്യ​ഫെ​ഡ് സം​ഭ​രി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ൾ ക​രു​വാ​റ്റ​യി​ലെ ഈ ​കേ​ന്ദ്ര​ത്തി​ൽ സം​ഭ​രി​ക്കും. പി​ന്നീ​ട് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​തു വി​പ​ണ​ന​വും ചെ​യ്യും. ജി​ല്ല​യി​ൽ എ​ട്ടു​ബൂ​ത്തു​ക​ൾ കൂ​ടി വ​രുംദി​വ​സ​ങ്ങ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഈ ​സ്റ്റാ​ളു​ക​ളി​ൽനി​ന്നും മ​ത്സ്യ​ത്തി​നു പു​റ​മേ മ​ത്സ്യ മൂ​ല്യ​വ​ർ​ധി​ത ഉത്പ​ന്ന​ങ്ങ​ളും ല​ഭി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ഫി​ഷ്മാ​ർ​ട്ടു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്ക് ശു​ദ്ധ​മാ​യ മ​ത്സ്യം എ​ത്തി​ക്കാ​നാ​ണ് ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ വ​ഴി മ​ത്സ്യ​ഫെ​ഡ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഭ​ര​ണി​ക്കാ​വി​ൽ നാ​ളെ ഒ​രു ഫി​ഷ്മാ​ർ​ട്ട് കൂ​ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഇ​തി​ലൂ​ടെ​യ​ല്ലാം നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് മ​ത്സ്യ​ഫെ​ഡ് ചെ​യ്യു​ന്ന​ത്.

പ​ച്ച മ​ത്സ്യ​ത്തി​നു പു​റ​മേ മ​ത്സ്യ അ​ച്ചാ​റു​ക​ൾ, മ​ത്സ്യ ക​ട്‌ലറ്റ്, റെ​ഡി ടു ​ഈ​റ്റ് (ചെ​മ്മീ​ൻ റോ​സ്റ്റ്, ചെ​മ്മീ​ൻ ച​മ്മ​ന്തി​പ്പൊ​ടി ), മ​ത്സ്യ​ക്ക​റി​ക്കൂ​ട്ടു​ക​ൾ, ക​യ്റ്റോ​ണ്‍ ഗു​ളി​ക​ക​ൾ തു​ട​ങ്ങി​യ​വ​യും ഈ ​മ​ത്സ്യ മാ​ർ​ട്ട് വ​ഴി ല​ഭ്യ​മാ​വും. രാ​വി​ലെ എ​ട്ടു​ മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് മ​ത്സ്യമാ​ർ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം.