അ​ഴു​കി​യ മ​ത്സ്യം തോ​ട്ടി​ൽ തള്ളാനു​ള്ള ശ്ര​മം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Friday, September 18, 2020 10:34 PM IST
അ​ന്പ​ല​പ്പു​ഴ: അ​ഴു​കി​യ മ​ത്സ്യം തോ​ട്ടി​ൽ നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ​ത് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​നു വ​ഴി​യൊ​രു​ക്കി. വ​ള​ഞ്ഞ​വ​ഴി എ​സ്എ​ൻ ക​വ​ല ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റു ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​വീ​സ് സ്റ്റേ​ഷ​നി​ൽ രാ​വി​ലെ ഇ​ൻ​സു​ലേ​റ്റ​ഡ് ലോ​റി​യി​ലാ​ണ് അ​ഴു​കി​യ മ​ത്സ്യം എ​ത്തി​ച്ച​ത്.

ലോ​റി​യി​ൽനി​ന്നും മ​റ്റ് ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ്യം പ​ക​ർ​ത്തു​ന്ന​തി​നി​ടെ അ​തി​രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തോ​ടെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ലോ​റി ത​ട​ഞ്ഞു.

ഇ​തോ​ടെ നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും കൈ​യേ​റ്റം ചെ​യ്തും ജീ​വ​ന​ക്കാ​ർ ലോ​റി​യു​മാ​യി ക​ട​ന്നു. വി​വ​രം നാ​ട്ടു​കാ​ർ അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​നെ അ​റി​യി​ച്ചെ​ങ്കി​ലും അ​ഴു​കി​യ​മ​ത്സ്യം മു​ഴു​വ​നും നീ​ക്കം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. ഇ​ത് പ്ര​തി​ഷേ​ധ​ത്തി​നു വ​ഴി​യൊ​രു​ക്കി.

പ്ര​ദേ​ശ​ത്ത് അ​ഴു​കി​യ മ​ത്സ്യ​വും ഇ​റ​ച്ചി​മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​ണെ​ണ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഇ​തി​നെ​തി​രെ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ൽ​കു​മെ​ന്ന് ഹ​രി​തം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.