മുന്നാ​ധാ​ര​ത്തി​ന്‍റെ ഒ​റി​ജി​ന​ൽ ചോ​ദി​ച്ച് വാ​യ്പ നി​ഷേ​ധി​ക്ക​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, September 18, 2020 10:38 PM IST
ആ​ല​പ്പു​ഴ: മൂ​ന്നാ​ധാ​ര​ത്തി​ന്‍റെ ഒ​റി​ജി​നി​ൽ ഇ​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് വാ​യ്പ നി​ഷേ​ധി​ക്ക​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. അ​തേ​സ​മ​യം ഹ​ർ​ജി​ക്കാ​ര​ന്‍റെ വ​സ്തു​വി​ന്‍റെ ഒ​റി​ജി​ന​ൽ പ്ര​മാ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. പ​ല​പ്പോ​ഴും മൂ​ന്നാ​ധാ​ര​ത്തി​ന്‍റെ ഒ​റി​ജി​ന​ൽ അ​പേ​ക്ഷ​ക​രി​ൽ ഉ​ണ്ടാ​കാ​റി​ല്ല.
ഹ​ർ​ജി​ക്കാ​ര​ൻ രേ​ഖ​ക​ൾ സ​ഹി​തം ഒ​രി​ക്ക​ൽ കൂ​ടി അ​പേ​ക്ഷി​ച്ചാ​ൽ വാ​യ്പ ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡി​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്ബി​ഐ ആ​ല​പ്പു​ഴ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ​ക്കാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം കെ.​പി. മാ​ത്യു സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. റി​വേ​ഴ്സ് മോ​ർ​ട്ട്ഗേ​ജ് ലോ​ണി​ന് വേ​ണ്ടി​യാ​ണ് മു​തി​ർ​ന്ന പൗ​ര​നാ​യ പ​രാ​തി​ക്കാ​ര​ൻ ബാ​ങ്കി​ന്‍റെ കു​റ​ത്തി​കാ​ട് ശാ​ഖ​യെ സ​മീ​പി​ച്ച​ത്. മൂ​ന്നാ​ധാ​ര​ത്തി​ന്‍റെ ഒ​റി​ജി​ന​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​യ്പ നി​ഷേ​ധി​ച്ചു. ബാ​ങ്കു​ക​ൾ മൂ​ന്നാ​ധാ​ര​ത്തി​ന്‍റെ ഒ​റി​ജി​ന​ൽ ചോ​ദി​ക്കു​ന്ന​ത് വാ​യ്പ ന​ൽ​കാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ മൂ​ന്നാ​ധാ​ര​ത്തി​ന്‍റെ പ​ക​ർ​പ്പോ സ​ർ​ട്ടി​ഫൈ​ഡ് കോ​പ്പി​യോ ആ​വ​ശ്യ​പ്പെ​ടാ​വു​ന്ന​താ​ണ്. പ​രാ​തി​ക്കാ​ര​ന്‍റെ ജീ​വി​ത ചെ​ല​വി​നാ​ണ് വാ​യ്പ ചോ​ദി​ച്ച​ത്. കാ​ല​താ​മ​സം വ​രു​ത്താ​തെ ഇ​ത്ത​രം വാ​യ്പ​ക​ൾ ബാ​ങ്ക് ന​ൽ​കേ​ണ്ട​താ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

വൈ​ദ്യു​തി മു​ട​ങ്ങും

ആ​ല​പ്പു​ഴ: ടൗ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​നി​ലെ ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച്, ടി​വി ഹൗ​സ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി​വി​ത​ര​ണ​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ട​സം നേ​രി​ടും.