സ​മാ​ധി​ദി​നം ആ​ച​രി​ക്കും
Saturday, September 19, 2020 10:19 PM IST
ചേ​ർ​ത്ത​ല: താ​ലൂ​ക്ക് സ​മാ​ധിദി​നാ​ച​ര​ണ ക​മ്മി​റ്റി​യും ശ്രീ​നാ​രാ​യ​ണ ​മെ​മ്മോ​റി​യ​ൽ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ​ സെ​ക്ക​ൻഡറി സ്കൂ​ളും ചേ​ർ​ന്ന് ശ്രീ​നാ​രാ​യ​ണഗു​രു സ​മാ​ധി​ദി​നം ആ​ച​രി​ക്കും.​ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ഇ​ക്കു​റി ദി​നാ​ച​ര​ണം. മൗ​ന​ജാ​ഥ ഒ​ഴി​വാ​ക്കി​യാ​ണ് ച​ട​ങ്ങു​ക​ൾ. 21ന് 9.30​ന് എ​സ്എ​ൻ എംജിബി എ​ച്ച്എസ്എ​സി​ൽ പ്രി​ൻ​സി​പ്പ​ൽ ലെ​ജു​മോ​ൾ പ​താ​ക ഉ​യ​ർ​ത്തും.11​ന് ക​ള​വം​കോ​ടം ശ​ക്തീ​ശ്വ​രം ക്ഷേ​ത്ര​ത്തി​ൽനി​ന്നും ദീ​പ​ശി​ഖ വി​ജ​യ​ഘോ​ഷ് ചാ​ര​ങ്കാ​ട് ഏ​റ്റു​വാ​ങ്ങും.

12ന് ​സ്കൂൾ അങ്ക​ണ​ത്തി​ൽ ഗു​ര​ദേ​വ ചി​ത്ര​ത്തി​നു മു​ന്നി​ൽ ദീ​പ​ശി​ഖ സ​മ​ർ​പ്പി​ക്കും. 2.30ന് ​ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​ധിദി​നാ​ച​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ജ​യ​ഘോ​ഷ് ചാ​ര​ങ്കാ​ട്ട് അ​ധ്യ​ക്ഷ​ത വഹിക്കും. 3.30ന് ​സ​മാ​ധി പ്രാ​ർ​ഥന.