വൂ​ൾ​ഫ് ഓ​സോ​ണ്‍ പ്രൊ​ട്ട​ക‌്ഷ​ൻ സി​സ്റ്റം ക​ള​ക്ട​റേ​റ്റി​നു ന​ൽ​കി എ​രീ​സ് ഗ്രൂ​പ്പ്
Monday, September 21, 2020 10:16 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന അ​ന്ത​രീ​ക്ഷ ശു​ദ്ധീ​ക​ര​ണ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​മാ​യ വൂ​ൾ​ഫ് ഓ​സോ​ണ്‍ പ്രൊ​ട്ട​ക്‌ഷ​ൻ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ന് സ്പോ​ണ്‍​സ​ർ ചെ​യ്ത് എ​രീ​സ് ഗ്രൂ​പ്പ്. ഓ​ൾ എ​ബൌ​ട്ട് ഇ​നോ​വേ​ഷ​ൻ​സ് നി​ർ​മി​ച്ച ഈ ​ഉ​പ​ക​ര​ണം ഏ​രീ​സ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ശ്യാം ​കു​റു​പ്പ്, ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ​ക്ക് കൈ​മാ​റി. യു​എ​ഇ ആ​സ്ഥാ​ന​മാ​യ ഏ​രീ​സ് ഗ്രൂ​പ്പാ​ണ് അ​വ​രു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ ഫ​ണ്ടി​ലൂ​ടെ ആ​ല​പ്പു​ഴ ജി​ല്ല​യ്ക്കാ​യി ഈ ​ഉ​പ​ക​ര​ണം സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്. ഓ​ൾ എ​ബൗ​ട്ട് ഇ​ന്നൊ​വേ​ഷ​ൻ​സി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ജേ​ഷ്, ഇ​ന്ന​വേ​ഷ​ൻ​സി​ന്‍റെ ഹെ​ഡ് ബോ​ണി​ഫേ​സ് ഗാ​സ് പെ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
അ​ന്ത​രീ​ക്ഷ​ത്തി​ലു​ള്ള ഓ​ക്സി​ജ​നെ ഓ​സോ​ണ്‍ ആ​ക്കി മാ​റ്റി, ആ ​ഓ​സോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ന​മു​ക്ക് ചു​റ്റു​മു​ള്ള അ​പ​ക​ട​കാ​രി​ക​ളാ​യ സൂ​ക്ഷ്മ ജീ​വി​ക​ളെ ന​ശി​പ്പി​ക്കാ​ൻ ഈ ​ഉ​പ​ക​ര​ണ​ത്തി​നു ക​ഴി​യും.
കോ​വി​ഡ് വ്യാ​പ​നം വ​ള​രെ​യ​ധി​കം വ​ർ​ധി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ വ്യ​ക്തി​യു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന ഒ​രു ക​ണ്ടു​പി​ടിത്തം കൂ​ടി​യാ​ണ് ഇ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, ആ​രോ​ഗ്യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ, പോ​ലീ​സി​നാ​യി രോ​ഗ​പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ തുടങ്ങി​യ​വ എ​രീ​സ് ഗ്രൂ​പ്പ് സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു.