അ​ടു​ക്ക​ള​ത്തോ​ട്ടം ഒ​രു​ക്കി സ്കൗ​ട്ട് വി​ദ്യാ​ർ​ഥിക​ൾ
Tuesday, September 22, 2020 10:42 PM IST
കാ​യം​കു​ളം: കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന് ഓ​ണ്‍ലൈ​ൻ പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥിക​ൾ അ​ടു​ക്ക​ള ത്തോട്ട​വും ഒ​രു​ക്കു​ന്നു. ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥിക​ളാ​ണ് വീ​ടു​ക​ളി​ൽ അ​ടു​ക്ക​ള​ത്തോ​ട്ടം ഒ​രു​ക്കി​യ​ത്. മ​ത്സ്യം, വെ​ണ്ട, പ​യ​ർ, ചേ​ന, വാ​ഴ, ക​പ്പ, പ​ട​വ​ലം, പാ​വ​ൽ തു​ട​ങ്ങി വി​വി​ധ കൃ​ഷി​ക​ൾ കു​ട്ടി​ക​ൾ ചെ​യ്തു വ​രു​ന്നു. കൃ​ഷി​യെ ഉ​പേ​ക്ഷി​ക്കാ​ത്ത ഒ​രു ജീ​വി​ത സം​സ്കാ​രം വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് സ്കൗ​ട്ട് മാ​സ്റ്റ​ർ സി.റ്റി. വ​ർ​ഗീ​സ് പ​റ​ഞ്ഞു. സ്വ​ന്തം വീ​ടു​ക​ളി​ൽത​ന്നെ കൃ​ഷി ചെ​യ്യു​ന്ന​തി​നാ​ൽ ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ​ഹ​ക​ര​ണ​വും കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ട് . പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് സു​മ എ​സ്.​ മ​ല​ഞ്ചെ​രു​വി​ൽ, സ്കൗ​ട്ട് മാ​സ്റ്റ​ർ സി.റ്റി. വ​ർ​ഗീ​സ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥിക​ൾ​ക്കുവേ​ണ്ട പ്ര​ചോ​ദ​നം ന​ൽ​കു​ന്നു​ണ്ട്.

ക​റ്റാ​നം പോ​പ് പ​യ​സ് ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് യൂ​ണി​റ്റി​ലെ വി​ദ്യാ​ർ​ഥിക​ൾ വീ​ടു​ക​ളി​ൽ അ​ടു​ക്ക​ളത്തോ​ട്ടം പ​രി​പാ​ലി​ക്കു​ന്നു.