ത​ണ്ണീ​ർ​മു​ക്കം പ​ന്തീ​ൽവാ​ച്ചി​റ​പ്പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 23, 2020 10:24 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ​ന്തീ​ൽ വാ​ച്ചി​റ​പ്പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. 21-ാം വാ​ർ​ഡി​ൽ കു​ന്ന​ത്ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ചേ​ർ​ത്ത​ല​യി​ൽ എ​ത്തു​വാ​നു​ള​ള എ​ളു​പ്പ​മാ​ർ​ഗ​മാ​ണ് പാ​ലം. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടി​ൽനി​ന്നും എ​ട്ടു ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി​യാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​പ്രോ​ച്ച് റോ​ഡും ഇ​തി​നോ​ടൊ​പ്പം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ ​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ പി.​എ​സ്. ജ്യോ​തി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ മെ​ംബർ സി​നി​മോ​ൾ സോ​മ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യാ​ മ​ണി, ശ്രീ​കു​മാ​ർ, സ​തീ​ശ​ൻ, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. പ​ഞ്ചാ​യ​ത്തം​ഗം സ​ന​ൽ​നാ​ഥ് സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ർ ജോ​ജി​മോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.