ജാ​ഗ്ര​ത​യി​ൽ ഇ​ള​വ് വ​രു​ത്ത​രു​തെ​ന്ന് ഡി​എം​ഒ
Wednesday, September 23, 2020 10:24 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രും കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ ജാ​ഗ്ര​ത​യി​ൽ കു​റ​വ് വ​രു​ത്ത​രു​തെ​ന്ന് ജി​ല്ലാ​ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. തി​ര​ക്കു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ൽനി​ന്നു സ്വ​യം വി​ട്ടുനി​ൽ​ക്ക​ണം. എ​വി​ടെ​യാ​ണെ​ങ്കി​ലും കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും റൂം ​ക്വാ​റ​ന്‍റൈനി​ൽ ത​ന്നെ​യാ​യി​രി​ക്ക​ണം. ല​ഘു​വാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പോ​ലും അ​വ​ഗ​ണി​ക്ക​രു​ത്. മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽനി​ന്നും രോ​ഗല​ക്ഷ​ണ​ങ്ങ​ൾ പ​റ​ഞ്ഞ് മ​രു​ന്നുവാ​ങ്ങി ക​ഴി​ക്കു​ന്ന ശീ​ലം ഒ​ഴി​വാ​ക്ക​ണം.

പ​നി, ചു​മ, ജ​ല​ദോ​ഷം, ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ അ​സു​ഖ ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽപ്പെട്ടാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടു​ക. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ൾ​ക്ക് അ​ത​തു പ്ര​ദേ​ശ​ത്തെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ തീ​രു​മാ​നപ്ര​കാ​രം വീ​ടു​ക​ളി​ൽ ക​ഴി​യാ​വു​ന്ന​താ​ണ്. ഇ​ങ്ങ​നെ വീ​ടു​ക​ളി​ൽ ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.