സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല കി​ട്ടി​യി​ല്ലെ​ന്നു പ​രാ​തി
Saturday, September 26, 2020 10:15 PM IST
അ​ന്പ​ല​പ്പു​ഴ: മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ല​ഭി​ച്ചി​ല്ല. ക​ർ​ഷ​ക​ർ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. മേ​യ് മാ​സ​ത്തി​ൽ വി​ള​വെ​ടു​ത്ത പു​ഞ്ചകൃ​ഷി​യു​ടെ നെ​ല്ലി​ന്‍റെ പ​ണ​മാ​ണ് നാ​ലു​മാ​സം പി​ന്നി​ട്ടി​ട്ടും നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കാ​ത്ത​ത്. എ​സ്ബി​ഐ ഒ​ഴി​കെ മ​റ്റു ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടി​ൽനി​ന്നും പ​ണം കൃ​ത്യ​മാ​യി ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​രു​ന്നു.

എ​സ്ബി​ഐ​യു​ടെ സെ​ർ​വ​റി​ലെ ത​ക​രാ​റാ​ണ് പ​ണം ന​ൽ​കാ​ൻ താ​മ​സ​മെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ടോ​ക്ക​ണെ​ടു​ത്ത് കൗ​ണ്ട​റി​ലെ​ത്തു​ന്പോ​ഴാ​ണ് ഇ​നി​യും എ​ത്തി​യ പ​ണം ത​രാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്ന വി​വ​രം ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്. വ​ണ്ടാ​നം, പു​ന്ന​പ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ർ​ഷ​ക​രാ​ണ് ഇ​ത്ത​ര​ത്തി​ൽ എ​സ്ബി​ഐ​ക്കു മു​ന്നി​ലെ​ത്തി മ​ട​ങ്ങു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി പ​ണം ല​ഭ്യ​മാ​ക്കി​യി​ല്ല​ങ്കി​ൽ ബാ​ക്കു​ക​ൾ​ക്കു മു​ന്നി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.