കു​ടി​വെ​ള്ള പൈ​പ്പുലൈ​ൻ സ്ഥാ​പി​ച്ചു
Saturday, September 26, 2020 10:16 PM IST
മാ​വേ​ലി​ക്ക​ര: ഇ​ട​പ്പു​ര പാ​ള​യം​വെ​ട്ടി​ക്ക​വി​ള റോ​ഡി​ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും ആ​റു​ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. പ്ര​വൃ​ത്തി​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു. ച​ട​ങ്ങി​ൽ ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പു​ല​രി, വാ​ർ​ഡ് അം​ഗം മാ​ജി​ദ സാ​ദി​ഖ്, വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഹ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.