നി​യ​ന്ത്ര​ണംവി​ട്ട ഓ​ട്ടോ​റി​ക്ഷ കാ​റി​ലിടി​ച്ച് ക​നാ​ലി​ൽ വീ​ണു, രണ്ടുപേർക്ക് പരിക്ക്
Sunday, September 27, 2020 10:28 PM IST
മ​ങ്കൊ​ന്പ്: പാ​ല​മി​റ​ങ്ങി വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് എ​സി റോ​ഡി​ലേ​ക്കി​റ​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​റി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ ക​നാ​ലി​ൽ വീ​ണു ഡ്രൈ​വ​ർ​ക്കും വ​നി​താ യാ​ത്രി​ക​യ്്ക്കും പ​രി​ക്കേ​റ്റു. രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തു പാ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് അ​പ​ക​ടം.

എ​സി​ക​നാ​ലി​നു മ​റു​ക​ര​യി​ൽ നി​ന്നും പാ​ല​മി​റ​ങ്ങി വ​ന്ന ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് എ​സി റോ​ഡി​ലേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു നി​ന്നും എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ർ ഓ​ട്ടോ റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ എ​സി ക​നാ​ലി​ലേ​ക്കു വീ​ണു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന രാ​മ​ങ്ക​രി സ്വ​ദേ​ശി​നി​യാ​യ യാ​ത്ര​ക്കാ​രി​ക്കും ഡ്രൈ​വ​ർ​ക്കും ഗു​രു​ത​ര​മ​ല്ലാ​ത്ത പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ രാ​മ​ങ്ക​രി പോ​ലീ​സ് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.