പ്ലാ​സ്റ്റി​ക് മെ​റ്റീ​രി​യ​ൽ​സ് ക​ള​ക‌്ഷ​ൻ ഫെ​സി​ലി​റ്റി യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Monday, September 28, 2020 10:05 PM IST
അ​ന്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​സ്റ്റി​ക് മെ​റ്റീ​രി​യ​ൽ​സ് ക​ള​ക‌്ഷ​ൻ ഫെ​സി​ലി​റ്റി യൂ​ണി​റ്റ് തോ​ട്ട​പ്പ​ള്ളി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് റ​ഹ്‌മത്ത് ഹാ​മി​ദ് നി​ർ​വ​ഹി​ച്ചു. 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 14 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് യൂ​ണി​റ്റി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ എ​ത്തി​ച്ചു ത​രംതി​രി​ച്ചു സൂ​ക്ഷി​ക്കു​ന്ന രീ​തി​യി​ലാ​ണ് സം​വി​ധാ​നം. ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തി മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്പോ​ൾ ചെ​റി​യ ഒ​രു തു​ക യൂ​സ​ർ ഫീ ​ന​ൽ​ക​ണം.
വൃ​ത്തി​യാ​ക്കി ക​ഴു​കി ഉ​ണ​ക്കി​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, കി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യും ഇ​വ​ർ ശേ​ഖ​രി​ക്കും. തു​ട​ർ​ന്ന് ഇ​വ മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ ഫെ​സി​ലി​റ്റി സെ​ന്‍റ​റു​ക​ളി​ൽ ശേ​ഖ​രി​ച്ചുവ​യ്ക്കും. പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ തോ​ത് കു​റ​യ്ക്കാ​ൻ ഈ ​സെ​ന്‍റ​ർ ഫ​ല​പ്ര​ദ​മാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി എ​യ്റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റും തോ​ട്ട​പ്പ​ള്ളി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
ശു​ചി​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പ​നം പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ച്ചു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​കാ​ന്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ് രാ​ജേ​ഷ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.