പാ​ലാ​രി​വ​ട്ടം വേ​സ്റ്റ് ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്ക് വേ​ണ്ടെ​ന്ന്
Monday, September 28, 2020 10:05 PM IST
ആ​ല​പ്പു​ഴ: പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ചെ​ല്ലാ​നം ക​ട​പ്പു​റ​ത്ത് നി​ക്ഷേ​പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള മൈ​നോ​രി​റ്റി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സം​സ്ഥാ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സ​മു​ദ്ര പ​രി​സ്ഥി​തി ഗ​വേ​ഷ​ക​രു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടേ​യും ചെ​ല്ലാ​നം കൊ​ച്ചി തീ​ര​വാ​സി​ക​ളു​ടെ​യും അ​ഭി​പ്രാ​യം തേ​ടി​യ ശേ​ഷം മാ​ത്ര​മെ ഈ ​തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​വു എ​ന്നു സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ക്ലീ​റ്റ​സ് ക​ള​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു അ​ത്തി​പ്പൊ​ഴി​യി​ൽ, ട്ര​ഷ​റ​ർ ഉ​മ്മ​ച്ച​ൻ പി. ​ച​ക്കു​പു​ര​ക്ക​ൽ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വെ​ബി​നാ​ർ ന​ട​ത്തി

ചേ​ർ​ത്ത​ല: സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ലി​റ്റി​ൽ കൈ​റ്റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ബി​നാ​ർ ന​ട​ത്തി. കൈ​റ്റ്സ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഋ​ഷി ന​ട​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി ​ക​ണ്‍​സോ​ൾ മേ​ധാ​വി ജോ​യി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ലി​റ്റി​ൽ കൈ​റ്റ്സ് മാ​സ്റ്റ​ർ എം.​ടി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ ഹിച്ചു. പ്രീ​മ, അ​മ്ന ഫാ​ത്തി​മ, ലി​യാ​ന മേ​രി, പി. ​അ​ഖി​ലമോ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. ഹെ​ഡ്മി​സ്ട്ര​സ് പി.​ടി. ലി​സി​യാ​മ്മ സ്വാ​ഗ​തം പ​റ​ഞ്ഞു.