എ​ട​ത്വ പ​യ​സ് ടെ​ൻ​ത് ഐ​റ്റി​സി​യി​ൽ ദ്രു​ത​ക​ർ​മ സേ​ന
Monday, September 28, 2020 10:09 PM IST
എ​ട​ത്വ: പ്ര​കൃ​തി ദു​ര​ന്തം, പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ, തീ​പി​ടു​ത്തം, റെ​സ്ക്യൂ, വെ​ള്ള​പ്പൊ​ക്ക പു​ന​ര​ധി​വാ​സം വേ​ണ്ട​ടി​ത്ത് സ​ഹാ​യം എ​ത്തി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ എ​ട​ത്വ പ​യ​സ് ടെ​ൻ​ത് ഐ​റ്റി​സി​യി​ൽ ദ്രു​ത​ക​ർ​മ സേ​ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ദ്രു​ത​ക​ർ​മ സേ​ന​യു​ടെ ഉ​ദ്ഘാ​ട​ന​വും അം​ഗ​ങ്ങ​ൾ​ക്കു​ള്ള യൂ​ണി​ഫോ​മി​ന്‍റെ വി​ത​ര​ണ​വും എ​ട​ത്വ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ദി​ജേ​ഷ് എ​സ്. നി​ർ​വ​ഹി​ച്ചു. അ​ലുംമ്നി പ്ര​സി​ഡ​ണ്ട് സി​ബി ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​സ് മാ​ത്യു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഐ​ഡി കാ​ർ​ഡി​ന്‍റെ വി​ത​ര​ണം ജ​സ്യൂ​ട്ട് അ​ലും​മി​നി സൗ​ത്ത് സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​തീ​പ് കു​മാ​ർ എം. ​നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഫാ. ​റൂ​ബി​ൾ മാ​ർ​ട്ടി​ൻ, അ​ലും​മ്നി സെ​ക്ര​ട്ട​റി സ​ജി തോ​മ​സ്, പി​ആ​ർ​ഒ ലാ​ലി ജോ​യി, അ​ധ്യാ​പ​ക പ്ര​തി​നി​ധി ശ​കു​ന്ത​ള ഉ​ത്ത​മ​ൻ, സേ​നാ ക്യാ​പ്റ്റ​ൻ ജാ​ക്സ​ണ്‍ വ​ർ​ഗീ​സ്, പ​ച്ച ലു​ർ​ദ് മാ​താ ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ടേ​റ്റ​ർ സി​സ്റ്റ​ർ എ​മി​ലി​ൻ, ഡോ. ​സി​സ്റ്റ​ർ ലി​യ, ബി​നു പി.​റ്റി. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്.